പൊറിഞ്ചു മറിയം ജോസ് ട്രെയിലര്‍ പുറത്ത്

ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കിങ് സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസിന്‍റെ ട്രെയിലര്‍ പുറത്ത്. ഒരു കംപ്ലീറ്റ് ജോഷി എന്‍റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലര്‍ തരുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്പന്‍ വിനോദിന്‍റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത്.

അഭിലാഷ് എന്‍ ചന്ദ്രനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രം ഈ മാസം തിയേറ്ററിലെത്തും.