കടലമ്മ കാത്തു, വിഴിഞ്ഞത്ത് നെയ്മീൻ ചാകര

കടലമ്മ കാത്തു, വിഴിഞ്ഞത്ത് നെയ്മീൻ ചാകര

വിഴിഞ്ഞം തീരത്ത് കഴിഞ്ഞ ദിവസം  അപ്രതീക്ഷിതമായി നെയ്‌മീനിന്‍െയും വേളാവിന്റെയും ചാകര. ആദ്യമായാണ് തട്ടുമടിയില്‍ ഇത്രയധികം മീന്‍കിട്ടുന്നതെന്നാണ്  തൊഴിലാളികള്‍ പറയുന്നത് .

500 - 600 രൂപയക്ക് വിറ്റുപോകുന്ന നെയ്‌മീനുകള്‍ കിലോയ്ക്ക് 170ന് കിട്ടിയതോടെ മീൻ വാങ്ങാൻ എത്തുന്നവരുടെ തിരക്കും വര്‍ദ്ധിച്ചു. കച്ചവടക്കാര്‍ക്കും നല്ല ലാഭത്തിലാണ് മീനുകള്‍ കിട്ടിയത്.

ഇവയ്ക്ക് പുറമേ ആവോലി, ക്ലാത്തി,​ ചൂര എന്നിവയും കഴിഞ്ഞ ദിവസം തീരത്ത് നിന്നും  കൂടുതലായി കിട്ടി. ട്രോളിംഗ് കഴിഞ്ഞശേഷം ആദ്യമായാണ് നെയ്‌മീന്‍ ചാകര കിട്ടുന്നതെന്നാണ്  തൊഴിലാളികള്‍ പറയുന്നത്.