പേരൻപ് പുതിയ ടീസറെത്തി

മമ്മൂട്ടി വിസ്മയ പ്രകടനം കാഴ്ച വെക്കുന്ന പേരൻപിൻ്റെ പുതിയ ടീസ‍ർ പുറത്തുവന്നു. ദേശീയ പുരസ്കാര ജേതാവ് റാമിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 1ന് തീയേറ്ററുകളിലെത്തും. ജനുവരി 31ന് ദുബായിൽ ചിത്രത്തിൻ്റെ പ്രീമിയ‍ർ ഷോ ഉണ്ടാകും. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന പെൺകുട്ടിയും അവളുടെ പിതാവും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. 

ചിത്രത്തിൽ അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി അവിസ്മരണീയ അഭിനയമാണ് കാഴ്ച വെക്കുന്നത്. ചിത്രം നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദ‍ർശിപ്പിച്ചിരുന്നു. തങ്കമീൻകൾ, തരമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ റാം. തങ്കമീൻകളിൽ അഭിനയിച്ച സാധനയാണ് മമ്മൂട്ടിയുടെ മകളായി എത്തുന്നത്.ചിത്രത്തിന്റെ ടീസർ കാണാം