ചിയാൻ വിക്രം ചിത്രം കദരം കൊണ്ടെന്‍റെ ടീസര്‍ പുറത്തിറങ്ങി

വിക്രമിനെ നായകനാക്കി തൂങ്കാവനം എന്ന ചിത്രത്തിന് ശേഷം രാജേഷ് എം സിൽവ സംവിധാനം ചെയ്യുന്ന ചിത്രം ആണ് കദരംകൊണ്ടെൻ. കമൽഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. ഹോളിവുഡിൽ സൂപ്പർഹിറ്റ് ആയ ഡോണ്ട് ബ്രീത് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്  ചിത്രം. 

അക്ഷര ഹാസന്‍ ആണ് ചിത്രത്തിലെ നായിക. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. വിക്രത്തിന്റെ സിനിമ ജീവിതത്തിലെ 56 ആം ചിത്രമായി ആണ് കദരംകൊണ്ടെൻ എത്തുക. ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.