ലോകത്തെ ഭയപ്പെടുത്തുന്നത് വെറും വൈറസല്ല ആള് നോവല്‍

ലോകത്തെ ഭയപ്പെടുത്തുന്നത് വെറും വൈറസല്ല ആള് നോവല്‍

ചൈനയില്‍ പുതുതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ലോകരാജ്യങ്ങളിലേക്ക് പടരുന്നു.സ്ഥിരികരിക്കപ്പെട്ട കേസുകളും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വൈറസിനെയും ചൈനയിലെ അവസ്ഥയെയും കുറിച്ച് പല വാര്‍ത്തകളും മറനീക്കി പുറത്തുവരുന്നില്ല. ഇപ്പോള്‍ നാം പേടിക്കുന്ന ഈ കൊറോണയ്ക്ക് ഒരു പേരുണ്ട് 2019 എന്‍സിഒവി അതായത് 2019 നോവല്‍ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് വ്യാപിച്ചതുകൊണ്ട എളുപ്പത്തില്‍ വുഹാന്‍ കൊറോണ വൈറസ് എന്നു വിളിക്കാം


ജലദോഷം പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന തരം വൈറസുകളുടെ വലിയ കുടുംബമാണ് കൊറോണ വൈറസുകള്‍.മിക്ക ആളുകളുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊറോണ വൈറസ് ബാധിക്കുന്നു.ന്യൂമോണിയ,ബ്രോങ്കൈറ്റിസ് പോലുള്ള അവസ്ഥയിലെത്തുന്നവരുമുണ്ട്.ലോകത്തുള്ള ഒട്ടുമിക്ക മൃഗങ്ങള്‍ക്കിടയിലും ഈ വൈറസുകള്‍ സാധാരണമാണ്.അവയില്‍ തന്നെ മനുഷ്യരിലേക്ക പകരുന്ന വൈറസുകള്‍ അപൂര്‍വ്വമാണ്.മെഴ്സ് കോവ്,സാര്‍സ് കോവ് തുടങ്ങിയ അത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിച്ചതാണ്. കഠിനമായ രോഗലക്ഷണങ്ങള്‍ സമ്മാനിക്കുന്നവയാണ് മേല്‍പറഞ്ഞതുപോലുള്ള മൃഗങ്ങളില്‍ നിന്ന് പകരുന്ന രണ്ട് രോഗങ്ങളും ഇതുപോലെ തന്നെ പകരുന്ന ഒന്നാണ് ഇപ്പോഴുണ്ടായ നോവല്‍ കൊറോണയും

ചൈനയില്‍ വുഹാന്‍ പട്ടണത്തിലെ ചെറിയൊരു മാര്‍ക്കറ്റില്‍ നിന്ന ഉത്ഭവിച്ച ഈ വൈറസ് ലോകത്തിലേക്ക് പടര്‍ന്നത് തടയാന്‍ ഒറു പരിധിവരെ മാത്രമെ ചൈനീസ് ഭരണകൂടത്തിന് സാധിച്ചുള്ളു.2019 ഡിസംബര്‍ 31നാണ് ചൈനയിലെ വുഹാനില്‍ ആദ്യ നോവല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ശേഷം തായ്ലന്‍ഡ് ,ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്,ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നുകഴിഞ്ഞു.ചുരുക്കി പറഞ്ഞാല്‍ ലോകത്തുള്ള 60ശതമാനത്തിലേറെ രാജ്യങ്ങളിലും ചൈനയിലേക്കു പോയിവന്നവരെ കര്‍ശനമായി നിരിക്ഷിച്ച് രോഗഭീതിയില്‍ കഴിയുകയാണ് എന്നതാണ് സത്യം. 250 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വൈറസ് പടര്‍ന്ന്പിടിച്ച വുഹാനിലുണ്ട്.ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാരെ  7 വിമാനത്താവളങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ചൈനയിലേക്ക പോകുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശമുണ്ട്.ചൈനയുടെ തൊട്ടടുത്ത അയല്‍രാജ്യമായതിനാല്‍ അതീവ ജാഗ്രത പാലിക്കുകയാണ് ഇന്ത്യ.

ചൈനയിലെ വന്യജീവികളെ വിപണനം ചെയ്യുന്ന മാര്‍ക്കറ്റിലെ പാമ്പുകളില്‍ ആണ് വൈറസിന്റെ ഉറവിടമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് ചൈനീസ് മൂര്‍ഖനും  ക്രയറ്റും ആണ് സംശയത്തിന്റെ നിഴലിലുള്ളത്.പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍ .ഏകദേശം സാര്‍സിന്് സമാനം.ഈ അണുബാധയ്ക്ക പ്രത്യേക ചികിത്സയൊന്നുമില്ല മിക്ക ആളുകളും സ്വയം സുഖം പ്രാപിക്കും.രോഗ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ വിശ്രമവും മരുന്നും നല്‍കുന്നതാണ് ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നോവല്‍ കൊറോണയ്ക്ക വാക്സിന്റെ വികസിപ്പിക്കാനുള്ള ആദ്യഘട്ടത്തിലാണ് റെജെനെറോണ്‍ എന്ന മരുന്ന് കമ്പനി.രോഗവ്യാപനം തടയാന്‍ വിപണികളിലും റെസ്റ്റോറന്റുകളിലും ഓണ്‍ലൈനിലും വന്യമൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്.വുഹാനിലേക്കുള്ള അനാവശ്യയാത്രകളൊഴിവാക്കാനും ചൈനീസ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു.