എൻഫീൽഡ്​ ക്ലാസിക്​ 350​ക്ക് കമ്പനി വക 16 തരം സൈലൻസറുകള്‍

 എൻഫീൽഡ്​ ക്ലാസിക്​ 350​ക്ക് കമ്പനി വക 16 തരം സൈലൻസറുകള്‍

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 ക്ലാസ്സിക്‌ നിരക്ക് സൈലൻസറുകള്‍ കസ്​റ്റമൈസേഷനായി ഒരുക്കിയിരിക്കുകയാണ്.കുറച്ചുനാൾ നാളുകള്‍ക്കു മുമ്പാണ്​ കസ്​റ്റമൈസേഷനായി സാധനങ്ങളുടെ വിപുലമായ ഒരു നിര ഒരുക്കുമെന്ന്​ കമ്പനി പ്രഖ്യാപിച്ചത്​. ഇതിൽ ആദ്യമായി അവതരിപ്പിക്കുന്നത്​ റോയലി​​​ന്‍റെ ബെസ്​റ്റ്​ സെല്ലറായ ക്ലാസിക്​ 350​നു വേണ്ടിയുള്ള സൈലൻസറുകളാണ്​​. 16 തരം സൈലൻസറുകളാണ്​ ആവശ്യക്കാർക്ക്​ തിര​ഞ്ഞെടുക്കാനായി നൽകിയിരിക്കുന്നത്​. 3,300നും 3,600നും ഇടയിലാണ്​ വില.

ബൈക്ക്​ വങ്ങുമ്പോള്‍ ആവശ്യക്കാർക്ക്​ ഇവ പിടിപ്പിച്ച്​ നൽകും. ഇതിനായി കൂടുതൽ പണം മുടക്കണമെന്ന്​ മാത്രം. നിലവിൽ വാഹനം ഉപയോഗിക്കുന്നവർക്കും സൈലൻസറുകൾ വാങ്ങാം. ഇനിയും കസ്​റ്റമൈസേഷനായി ഒരുപിടി സാധനങ്ങൾ ഇറക്കുമെന്ന്​ കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​. സിൽവർ, ക്രോം, ബ്ലാക്ക്​ ഫിനിഷുകളിൽ സൈലൻസർ ലഭ്യമാണ്​. സ്​ട്രൈറ്റ്​ കട്ട്​, സ്ലാഷ്​ഡ്​ കട്ട്​, ടാപേർഡ്​ സ്​റ്റൈലുകളാണ്​ നലകിയിരിക്കുന്നത്​​. സൈലൻസറുകൾ വേണ്ടവർ ഒാൺലൈനായി ബുക്ക്​ ചെയ്യുകയും ഡീലർഷിപ്പുകളിൽ നിന്ന്​ ഇവ ഫിറ്റ്ചെയ്​ത്​​ നൽകുകയും ചെയ്യും.