ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്

ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്

ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്. ഒക്ടോബര്‍ 12 മുതല്‍ 16വരെ ബിഗ് ദീപാവലി സെയില്‍ പ്രഖ്യാപിച്ചു.  സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, വെയറബിള്‍ ഡിവൈസുകള്‍, ടിവി, ഹോം അപ്ലെയ്ന്‍സസ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ വീണ്ടും തകർപ്പൻ ഓഫറുകളിലൂടെ സ്വന്തമാക്കാം. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പുള്ള ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 11 രാത്രി 8 മണി മുതല്‍ ദീപാവലി സെയിൽ ലഭ്യമായി തുടങ്ങും.

പ്രധാന ഓഫറുകള്‍ വില്‍പ്പന ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമേ ഫ്ലിപ്കാർട്ട് പ്രഖ്യാപിക്കൂ എന്നാണ് വിവരം. റെഡ്മീ 7 പ്രോ, റെഡ്മീ നോട്ട് 7 എസ്, റിയല്‍ മീ 5, വിവോ Z1 പ്രോ, റിയല്‍ മീ സി2 തുടങ്ങിയ ഫോണുകൾക്ക് മികച്ച ഓഫര്‍ വില പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ ടിവി, ഫാഷന്‍ എന്നിങ്ങനെ 50,000ത്തോളം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ ഈ വില്‍പ്പന കാലയളവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയേക്കും.

നോ കോസ്റ്റ് ഇഎംഐ, എക്സേഞ്ച് ഓഫറുകള്‍, ഡിസ്ക്കൗണ്ട് പ്രോട്ടക്ഷന്‍,എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ വില്‍പ്പനയിലും 10 ശതമാനം ഡിസ്ക്കൗണ്ട് എന്നിവയും ഫ്ലിപ്കാർട്ട് ഈ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.