സ്വന്തം മുഖം വില്ലനായാല്‍ ?

സ്വന്തം മുഖം വില്ലനായാല്‍ ?

മുഖം ഒന്ന് ക്യാമറ യില്‍ കിട്ടിയാല്‍ പിന്നെ ആ മനുഷ്യനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും ഹോളിവൂഡ്‌ ചിത്രങ്ങളില്‍ നമ്മള്‍ കാണുന്ന ഫേസ് റെകഗ്നിഷന്‍ സാങ്കേതിക വിദ്യ.

സിനിമയില്‍ ഈ വിദ്യ കാണാന്‍ രസമാണെങ്കിലും അങ്ങനെ ഒന്ന് ഒരു സ്വകാര്യ വ്യക്തിക്കോ കമ്പനിക്കോ ലഭിച്ചാല്‍ എന്താകും അവസ്ഥ.വിവാദമായ ഒരു മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ ആണ് ക്ലിയര്‍ വ്യൂ.ഇതൊരു അമേരിക്കന്‍ കമ്പനിയാണ്.അമേരിക്കയിലെ 600 ഓളം ലോ എന്‍ഫോര്‍സ്മെന്‍റ് സ്ഥാപനങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ സംവിധാനം ഈ കമ്പനി നല്‍കുന്നുണ്ട്.എന്നാല്‍ ഈ സാങ്കേതിക വിദ്യ സ്വകാര്യ വ്യക്തികള്‍ക്കും,മേഖലക്കും കൊടുക്കുന്നത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

മുഖം തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറായ ക്ലിയര്‍വ്യൂ എഐ ഇനി സ്വകാര്യ മേഖലക്കോ വ്യക്തികള്‍ക്കോ നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചത് ഗുരുതരമായ ആരോപണങ്ങളും നിയമപരമായ കുരുക്കുകള്‍ തങ്ങളെക്കാത്തിരിക്കുന്നു എന്ന തിരിച്ചറിവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ക്ലിയര്‍വ്യൂ എഐയ്ക്കു പിന്നിലുള്ളവര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇനി സർക്കാരുകള്‍ക്കല്ലാതെ തങ്ങളുടെ സാങ്കേതികവിദ്യ വില്‍ക്കില്ലെന്നു പറയുന്നു. സ്വകാര്യവ്യക്തികളുടെ കയ്യിലും കമ്പനികളിലും ഇത് എത്തിച്ചേര്‍ന്നു എന്നത് സെലിബ്രിറ്റികളുടെയും സാധാരണ ജനങ്ങളുടെയും രോഷത്തിനു കാരണമായിരുന്നു. കമ്പനിക്കെതിരെ വിവിധ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 

മിക്ക രാജ്യങ്ങളുടെയും നിലവിലുള്ള സ്വകാര്യത നിയമങ്ങള്‍ പ്രകാരം ഇത്തരം മുഖം തിരിച്ചറിയല്‍ കുറ്റകരമാണ്.എന്നാല്‍ ഈ ഫേഷ്യല്‍ റികഗ്നിഷന്‍ എങ്ങനെ സാധ്യമാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ

ഒരു ഡിജിറ്റൽ ഇമേജിൽ നിന്നോ വീഡിയോ ഉറവിടത്തിൽ നിന്നുള്ള വീഡിയോ ഫ്രെയിമിൽ നിന്നോ ഒരു വ്യക്തിയെ തിരിച്ചറിയാനോ സ്ഥിരീകരിക്കാനോ കഴിവുള്ള ഒരു സാങ്കേതികവിദ്യയാണ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന ഒന്നിലധികം രീതികളുണ്ട്, പക്ഷേ പൊതുവേ, നൽകിയ ഇമേജിൽ നിന്ന് തിരഞ്ഞെടുത്ത ഫേഷ്യൽ സവിശേഷതകൾ ഒരു ഡാറ്റാബേസിലെ മുഖങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് അവ പ്രവർത്തിക്കുന്നു. വ്യക്തിയുടെ മുഖത്തിന്റെ ആകൃതിയും ആകൃതിയും അടിസ്ഥാനമാക്കി പാറ്റേണുകൾ വിശകലനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയെ അദ്വിതീയമായി തിരിച്ചറിയാൻ കഴിയുന്ന ബയോമെട്രിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷൻ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.

ഫേഷ്യല്‍ റികഗ്നിഷന്‍ സുരക്ഷക്ക് ഉപയോഗിക്കപ്പെടുന്നത് എങ്ങനെയൊക്കെയാണ് എന്ന് നോക്കാം.സുരക്ഷാ സംവിധാനങ്ങളിൽ ഇത് സാധാരണയായി ആക്സസ് നിയന്ത്രണമായി ഉപയോഗിക്കുന്നു, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഐ ഐറിസ് റെക്കഗ്നിഷൻ സിസ്റ്റങ്ങൾ പോലുള്ള മറ്റ് ബയോമെട്രിക്സുമായി ഇത് താരതമ്യപ്പെടുത്താം.  ഒരു ബയോമെട്രിക് സാങ്കേതികവിദ്യയെന്ന നിലയിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിന്റെ കൃത്യത ഐറിസ് തിരിച്ചറിയലിനേക്കാളും ഫിംഗർപ്രിന്റ് തിരിച്ചറിയലിനേക്കാളും കുറവാണെങ്കിലും, ഇത് വ്യാപകമായി സ്വീകരിക്കപ്പെടുന്നു. 

ഫേഷ്യല്‍ റികഗ്നിഷന്‍ പോലുള്ള ടെക്നോളജികല്‍ എപ്പോഴാണ് വില്ലനായി മാറുന്നത് എന്ന് ചോതിച്ചാല്‍.ആളുകള്‍ ചിത്രങ്ങളായും അഭിപ്രായങ്ങളായും ഇന്റര്‍നെറ്റില്‍ നടത്തുന്ന ഇടപെടല്‍ അവരെ തിരിഞ്ഞു കൊത്തുമെന്ന കാര്യം കുപ്രസിദ്ധമായ കെയിംബ്രിജ് അനലിറ്റിക്കാ വിവാദം മുതല്‍ വളരെ വ്യക്തമാണ്.ഇപ്പോള്‍ ക്ലിയര്‍ വ്യൂ എന്നാ കമ്പനിയുടെ കാരെയം തന്നെ പറയാം , വെബ്‌സൈറ്റുകളുടെ സേവന നിബന്ധനകൾ ലംഘിച്ചതിന് ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയും മറ്റുള്ളവരും ക്ലിയർവ്യൂവിന് നിർത്തലാക്കൽ കത്തുകൾ അയച്ചു. എന്നിരുന്നാലും, രഹസ്യ ഡാറ്റാബേസിനായി ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് കമ്പനിയുടെ ആദ്യ ഭേദഗതി അവകാശങ്ങൾക്കുള്ളിലാണെന്ന് കമ്പനി കരുതിയിരുന്നു.സ്വകാര്യത അല്ലെങ്കില്‍ അങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ചു ആ വിവരങ്ങള്‍ കോടാനുകോടികള്‍ക്ക് വിറ്റ് ജീവിക്കുന്ന ഒരുപാട് കമ്പനികള്‍ ഇപ്പോഴും ലോകത്ത് നിലവിലുണ്ട്,ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകളും ഫേശ്യാല്‍ റെകഗ്നിഷന്‍ ഉപയോഗിക്കുന്നുണ്ട്.

ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ കയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണിനെയും സ്മാര്‍ട്ട്‌ ഉപകരണങ്ങളെയും പൂര്നാമായി വിശ്വസിക്കുക കഷ്ടം തന്നെയാണ് നമ്മള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തന്നെയാണ്.