കോഹ്ലി ഉപയോഗിച്ച കാറാണോ ഈ കിടക്കുന്നത്...വാഹനപ്രേമികളുടെ ചങ്ക് തകരുന്ന കാഴ്ച !

കോഹ്ലി ഉപയോഗിച്ച കാറാണോ ഈ കിടക്കുന്നത്...വാഹനപ്രേമികളുടെ ചങ്ക് തകരുന്ന കാഴ്ച !

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കാര്‍ പ്രേമം വളരെ പ്രശസ്തമാണ്.  ഔഡി കാര്‍ കമ്പനിയുടെ അംബാസഡര്‍ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലേറെയും കാണാനാവുക ഔഡിയുടെ കാറുകള്‍ തന്നെയാണ്.ഒരുപാട് നാളുകള്‍ക്ക് മുന്‍പ് കോഹ്‌ലി സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നാണ് വൈറ്റ് നിറമുള്ള ഔഡി R8.

എന്നാല്‍ ഈ കാറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും  ഒന്ന് ഞെട്ടും. പൊടിയും ചെളിയും പുരണ്ട് ഉപയോഗശൂന്യമായ ഔഡി R8 -ന്റെ അവസ്ഥ ചിത്രങ്ങളിലൂടെ വ്യക്തമാണ്.ഇപ്പോള്‍ ഈ കാര്‍ എവിടെയാണെന്ന് ചോതിച്ചാല്‍ അത് മുംബൈ പോലീസ് സ്‌റ്റേഷനിലാണ്.

2012 മോഡലായ ഈ വൈറ്റ് ഔഡി R8 V10 ഒരു ബ്രോക്കര്‍ മുഖാന്തരം കോഹ്‌ലി വിറ്റതാണ്. സാഗര്‍ താക്കര്‍ എന്നയാളാണ് വിരാട് കോഹ്‌ലിയുടെ ഈ കാര്‍ വാങ്ങിയത്. പിന്നീട് കോള്‍ സെന്റര്‍ അഴിമതിക്കേസില്‍ സാഗര്‍ ഒളിവില്‍ പോയതോടെ ഈ കാര്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

2.5 കോടിയോളം വരുന്ന കാര്‍ 60 ലക്ഷം രൂപയ്ക്കാണ് സാഗര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊടിയും ചെളിയും മാത്രമല്ലകാറിന് നല്ല രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വാഹനം കണ്ടവര്‍ പറയുന്നത്.ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഈ അവസ്ഥയിലാണ് കാര്‍ ഉള്ളത്.

ഔഡി R8 കാറുമായി വിരാട് കോഹ്‌ലി യാത്ര ചെയ്യുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും മുമ്പ് പുറത്തു വന്നിട്ടുണ്ടായിരുന്നു. എന്തായാലും ഔഡി ആര്‍ 8ന്റെ ഈ കിടപ്പ് കണ്ടാല്‍ വാഹനപ്രേമികളുടെ ചങ്ക് കത്തും എന്നുള്ളത് തീര്‍ച്ചയാണ്.