പ്രതിരോധം മാസ്കുകള്‍ തീര്‍ക്കുമോ? അറിയാം...

 പ്രതിരോധം മാസ്കുകള്‍ തീര്‍ക്കുമോ? അറിയാം...

ഒരു കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരിൽ ദശലക്ഷക്കണക്കിന് കൊറോണ വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.അപ്പോള്‍ ഉമിനീരിലൂടെ വയറസ് പകരാതിരിക്കാന്‍ എന്താ ഒരു വഴി ? മറ്റൊന്നുമല്ല മാസ്ക് ധരിക്കുന്നത് തന്നെയാണ് ഇതിനു മികച്ചൊരു പ്രതിരോധ മാര്‍ഗം.

ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യത യാണ് തുറന്നു കിട്ടുന്നതെന്ന് വിധക്തരുടെ അഭിപ്രായത്തില്‍ ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാൻ ആകില്ല. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാൻ 40 മുതൽ 200 രോഗാണുക്കൾ മതി. ഇത്രയും വൈറസ് കണികകൾ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത് എന്നാണ്.അധികസുരക്ഷ വേണ്ടവർക്ക് എൻ-95 മാസ്കുകളും അല്ലാത്തവർ സാധാരണ സർജിക്കൽ മാസ്കുകളുമാണ് ധരിക്കേണ്ടതായി വരുന്നത്.ഇനി സാധാരണ സര്‍ജിക്കല്‍ മാസ്കുകളെ കുറിച്ചറിയാം. വായുവിലൂടെയുള്ള രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനും വായു മലിനീകരണം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ ശ്വസനവായുവിലൂടെയെത്തുന്നത് തടയുന്നതിനും സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നു.

ശസ്ത്രക്രിയയ്ക്കിടയിലും ചില ആരോഗ്യ പരിരക്ഷാ നടപടിക്രമങ്ങൾ ചെയ്യുമ്പാഴും സർജിക്കൽ മാസ്ക് ധരിക്കാൻ നിർദ്ദേശമുണ്ട്.1897-ൽ പാരീസിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഫ്രഞ്ച് സർജൻ പോൾ ബെർഗറാണ് ഇത് ആദ്യമായി ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തുന്നു.സാധാരണയായി മാസ്കുകൾ ത്രീ-പ്ലൈ (മൂന്ന് ലെയറുകൾ) ആണ്. മിക്ക ശസ്ത്രക്രിയാ മാസ്കുകളിലും പ്ലീറ്റുകൾ അല്ലെങ്കിൽ മടക്കുകളുണ്ട്. 

സര്‍ജിക്കല്‍ മസ്കുകള്‍ എങ്ങനെ ഉപയോഗിക്കാം.ഈ മസ്കുകളുടെ പോരായ്മ എന്താണ് ? മാസ്കുകൾ സുരക്ഷിതമാക്കാൻ മൂന്ന് വ്യത്യസ്ത വഴികളുണ്ട്.  ഒരു സ്ട്രിംഗ് പോലുള്ള മെറ്റീരിയൽ മാസ്കിൽ ഘടിപ്പിച്ച് ചെവികൾക്ക് പിന്നിൽ സ്ഥാപിക്കുന്നു. ടൈ-ഓൺ രീതി ഹെഡ്ബാൻഡ് രീതി. രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു. വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളോ വൈറസ് കണികകളോ ശ്വസിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവയ്ക്ക് സാധിക്കില്ല. അതിന്, N95 അല്ലെങ്കിൽ FFP മാസ്കുകൾ പോലുള്ള റെസ്പിറേറ്ററുകൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു.കൂടാതെ തന്നെ ഒരു തവണ മാത്രമേ ഇത്തരത്തിലുള്ള സര്ജികാല്‍ മസ്കുകള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കൂ.

N95 മാസ്കുകള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് കൂടുതലും ഉപയോഗിക്കുന്നത്.NIOSH എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും ഫിൽ‌റ്റർ‌ ചെയ്യുന്നു. ഇത് ഏറ്റവും സാധാരണമായ കണികാ ഫിൽട്ടറിംഗ് മുഖാവരണമാണ്. ഇത്തരത്തിലുള്ള റെസ്പിറേറ്റർ കണികകളിൽ നിന്ന് സംരക്ഷിക്കുന്നു, പക്ഷേ വാതകങ്ങളെ തടയുന്നില്ല.N95 മാസ്ക് വിലകൂടിയതും ലഭ്യത കുറഞ്ഞതുമാണ്. ഗുരുതരമായ രോഗപ്പകർച്ചാ സാഹചര്യങ്ങളിൽ ലഭ്യത വളരെ പരിമിതമാവുന്ന അടിയന്തിര ഘട്ടങ്ങളിൽ കർശനമായ ശുചീകരണങ്ങൾക്കും അണുനാശീകരണത്തിനും ശേഷം അവ വീണ്ടും ഉപയോഗിക്കാം . എൻ 95 റെസ്പിറേറ്ററുകളുടെ വിപുലമായ ഉപയോഗത്തിനും പുനരുപയോഗത്തിനും വ്യക്തമായ മാർഗനിർദേശമുണ്ട്. 1910 അവസാനത്തോടെ, ചൈനീസ് ഇംപീരിയൽ കോടതിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ലിയാൻ-തെവു രൂപകൽപ്പന ചെയ്തതാണ് എൻ 95 ന്റെ ആദ്യരൂപം. ഇത് അനുഭവപരിശോധനയിൽ ബാക്ടീരിയകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിച്ച ആദ്യത്തെ മാസ്കാണ്. ഇവ പുനരുപയോഗിക്കാവുന്നതായിരുന്നു,

ഒരാൾ സംസാരിക്കുമ്പോൾ പോലും ധാരാളം ഉമിനീർ പുറത്തു വരുന്നുണ്ട്. അന്തരീക്ഷത്തിൽ ധാരാളം വൈറസുകൾ പടരാൻ അത് മതി. ഇത് തടയാൻ മാസ്ക് മികച്ച ആയുധമാണ് .കൊറോണ വൈറസ് വായുവിലൂടെ നാല് മീറ്റർ (13 അടി) വരെ ദൂരത്തിൽ പ്രഭാവമുണ്ടാക്കുമെന്ന് ബീജിങിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ് വാർഡിലെയും കോവിഡ് ഐ.സി.യുവിലെയും രോഗികളുടെ സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം. പ്രതലത്തിലെയും വായുവിലെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. വൈറസുകൾ നിലത്ത് നിന്നാണ് കണ്ടെത്തിയത്. എപ്പോഴും തൊടുന്ന പ്രതലങ്ങളിൽ സ്പർശിക്കമ്പോൾ കരുതൽ വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പ്യൂട്ടർ മൗസ്, മാലിന്യക്കൊട്ട, വാതിൽപ്പിടി എന്നിവിടങ്ങളിലൊക്കെ വൈറസ് സാന്നിധ്യം കണ്ടെത്തി. ഐ.സിയുവിലെ ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പിൽ പോലും വൈറസ് ഉണ്ടായിരുന്നെന്ന് യു.എസ് സ​​െൻറർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ജേർണലായ എമേർജിങ് ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.