ബേബി ബൂം...സംഭവിക്കും ? ഇത്ര പ്രശ്നക്കരനാണോ ?

ബേബി ബൂം...സംഭവിക്കും ? ഇത്ര പ്രശ്നക്കരനാണോ ?

ലോകം വീണ്ടും ഒരു ബേബി ബൂം ഭീഷണിയെ നേരിടുകയാണെന്ന് വിദഗ്ധർ പറയുന്നു. എന്താണ് ഈ ബേബി ബൂം പ്രതിഭാസം.ലോകം ഒരു മഹാമാരിയെ നേരിടുമ്പോള്‍ മരണ നിരക്ക് മാത്രമല്ല ജനനനിരക്കും വര്‍ധിക്കുമെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ലോക മഹായുദ്ധങ്ങളുടെ കാലത്താണ് ബേബി ബൂം പ്രതിഭാസം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സാമ്പത്തികമായും സാമൂഹികമായും ഉണ്ടായ അനിശ്ചിതത്വത്തിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിതരായി. ഇതായിരുന്നു ആദ്യമായി ബേബി ബൂം ഉണ്ടാവാൻ ഇടയാക്കിയത്. ജനസംഖ്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയെത്തന്നെയാണ് അന്നും ബേബി ബൂം രൂക്ഷമായി ബാധിച്ചത്. പിന്നീട് ഇന്ത്യ- ചൈന യുദ്ധമുണ്ടായ സമയത്തായിരുന്നു വീണ്ടും ചൈനയിൽ ബേബി ബൂമിന് കളമൊരുങ്ങി. പിന്നീട് കർശന നിയന്ത്രണങ്ങളിലൂടെയാണ് ചൈന ഈ ഭീഷണിയെ മറികടന്നത്.

കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിൽ ആവശ്യവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഗർഭനിരോധന ഉറകളെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത കുതിച്ചുചാട്ടത്തെയാണ് ബേബി ബൂം എന്നു പറയുന്നത്. ഈ കാലയളവിൽ ജനിച്ച ആളുകളെ ബേബി ബൂമേഴ്സ് എന്നു വിളിക്കുന്നു. 

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വ്യത്യസ്തങ്ങളായ കാരണങ്ങളായിരിക്കും ബേബി ബൂമിനെ സ്വാധീനിക്കുക. കൊറോണ പടർന്നുപിടിച്ച കഴിഞ്ഞ മാസം ചൈനയിൽ കോണ്ടം ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ അടക്കം ബേബി ബൂം വിപത്ത് കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ചൈനയിലെയും സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കോണ്ടം വിൽപനശാലകളിൽ ക്ഷാമം നേരിട്ടതായാണ് കോണ്ടംസെയിൽസ് ഡോട്കോം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിലും കോണ്ടം വില്‍പ്പനയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി.ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കോണ്ടം വില്പനയിൽ 50 ശതമാനം വരെ വർധന ഉണ്ടായി.മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതലായി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 10 മുതല്‍ 20 ഉറകൾ വീതമുള്ള വലിയ പാക്കറ്റുകളുടെ വിൽപ്പനയാണ് വർധിച്ചിരിക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.കോണ്ടം വിരലിൽ ഇട്ടാൽ കൊറോണ വരില്ലെന്ന  സോഷ്യൽ മീഡിയ വ്യാജ പ്രചാരണം കാരണം ഏഷ്യയിൽ കോണ്ടം വിൽപന വർധിക്കാൻ കാരണമായതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും അധികം കോണ്ടം നിർമിക്കുന്ന കമ്പനിയാണ് മലേഷ്യയിലെ കാരെക്സ്. കൊറോണ കോണ്ടം ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചാൽ അത് ലോകത്ത് തന്നെ വലിയ സാമൂഹിക പ്രതിഫലനം ഉണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. അമേരിക്കയിലും കോണ്ടം ഉപയോഗം കൂടിയതായാണ് വാർത്തകൾ വരുന്നത്.