ഹത്രസ് ബലാത്സംഗ കേസ്: യോഗിയെ ന്യായീകരിച്ച് കങ്കണ

ഹത്രസ് ബലാത്സംഗ കേസ്: യോഗിയെ ന്യായീകരിച്ച് കങ്കണ

ഹത്രസ് ബലാത്സംഗ കേസന്വേഷണത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ പൂർണ്ണ വിശ്വാസമുണ്ടെന്ന് നടി കങ്കണ റനൗട്ട്. പ്രിയങ്ക റെഡ്ഢി ബലാത്സംഗ കേസിലെ പ്രതികൾക്ക് നൽകിയ അതേ ശിക്ഷ തന്നെ ഈ കേസിലും ഉണ്ടാകണമെന്ന് കങ്കണ പറഞ്ഞു. 

ഹത്രസ് ബലാത്സംഗ കേസിൽ ഉടനടി നടപടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി നടി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. ആന്ധ്രയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ അതേ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊന്നപോലെ ഈ കേസിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇക്കാര്യത്തിൽ യോഗി ആദിത്യനാഥിൽ പൂർണ വിശ്വാസമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. 

ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രസ് ഗ്രാമത്തിൽ വെച്ച് ഒരു പെൺകുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായത്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.