ബൈക്കില്‍ ‘ചീറി-പാഞ്ഞു-വീണു’; ജൂണിന്റെ മേക്കിങ് വീഡിയോ

രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തിയ ജൂണ്‍ സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടു. സിനിമയുടെ നിര്‍മ്മാണവേളയിലെ രസകരമായ കാര്യങ്ങളും തമാശകളും ഉള്‍പ്പെടുന്നതാണ് മേക്കിങ് വീഡിയോ. ചിത്രീകരണത്തിനിടെ രജിഷയും വൈഷ്ണവിയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന അപകടവും മേക്കിങ് വീഡിയോയില്‍ കാണാവുന്നതാണ്.

അഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂണിൽ ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളായാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങള്‍ എന്നിലൂടെ സഞ്ചരിച്ച ജൂൺ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് കരസ്ഥമാക്കിയത്. ജൂണിന്റെ അച്ഛനായി ജോജു ജോര്‍ജ്ജും അമ്മയായി സത്യം ശിവം സുന്ദരം നായിക അശ്വതി മേനോനും അഭിനയിച്ചിരിക്കുന്നു. അര്‍ജ്ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അഹമ്മദ് കബീറാണ് സംവിധാനം. വിജയ് ബാബുവാണ് നിര്‍മ്മാണം.