ലോക്ക്ഡൗണില്‍ ലോക്കായി ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടം

ലോക്ക്ഡൗണില്‍ ലോക്കായി ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടം

കര്‍ണ്ണാടകത്തിലെ ഷിമോഗ ജില്ലയിലുള്ള ശരാവതി നദിയില്‍ നിന്നു ആരംഭിക്കുന്ന വെള്ളച്ചാട്ടമാണ് ജോഗ്് ഫാള്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

829 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.നിലവില്‍ ലോക്ഡൗണ്‍ വിലക്കില്‍ വിജനമാണ് ഈ വെളുത്ത പാലുപോലുള്ള തെളിനീരിന്‍ ജോഗ് ഫാള്‍സ്.ഓഗസ്റ്റ്-ഡിസംബര്‍ മാസങ്ങളിലാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.ബസിലും സ്വകാര്യവാഹനങ്ങളിലും ഇവിടേക്കെത്തിാം.ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 379 കിലോമീറ്റര്‍ ദൂരം.ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി. എന്നീ പേരുകളിലും അറിയപ്പെടുന്നു.

വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ചകളാണ് ഏറ്റവും മനോഹരം.ആയിരത്തി അഞ്ഞൂറോളം പടികളുണ്ട്,വാട്കിന്‍സ് പ്ലാറ്റ്‌ഫോമിലാണ് ഈ പടികള്‍ അവസാനിക്കുന്നത്.