ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാളി നടി...!

ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാളി നടി...!

ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക സിനിമ നടിയാണ് മല‍യാളിയായ അനുപമ പരമേശ്വരൻ. ക്രിക്കറ്റ് കഴിഞ്ഞാൽ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. പൊതുവേ ക്രിക്കറ്റ് താരങ്ങൾക്ക് ബോളിവുഡ് നടിമാരോടാണ് ഇഷ്ട്ം. എന്നാൽ ബുംറയുടെ ഇഷ്ടനടി പ്രേമത്തിലൂടെ ഏവരുടെയും മനംകവർന്ന ചുരുളൻ മുടിക്കാരി അനുപമയാണ്.

25 പേരെയാണ് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ഇതിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങളാണ്. 1.1 മില്യൺ ഫോളോവേഴ്സാണ് ബുംറയ്ക്ക് ട്വിറ്ററിലുള്ളത്. ജസ്പ്രീത് ബുംറയുമായി നല്ല സൗഹൃദത്തിലാണെന്നാണ് ഇതേക്കുറിച്ച് അനുപമയുടെ പ്രതികരണം. ട്വിറ്ററിൽ അനുപമയുടെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുണ്ട്. അതുപോലെ ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്.