ജപ്പാൻകാ‍ർ കൂടുതൽ കാലം ജീവിക്കുന്നതിന് പുറകിൽ

ജപ്പാൻകാ‍ർ കൂടുതൽ കാലം ജീവിക്കുന്നതിന് പുറകിൽ

ലോകത്തെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ജപ്പാന്‍. ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള അമ്പതിനായിരത്തില്‍ അധികം ആളുകളുണ്ട്. ജപ്പാൻകാരുടെ ജീവിതശൈലി കടമെടുക്കുന്നത് ദീ‍ർഘായുസിന് നല്ലതാണ്. മല്‍സ്യം ധാരാളമായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. സാല്‍മണ്‍, ട്യൂണ,പഫര്‍ എന്നീ മത്സ്യങ്ങളാണ് അവ‍ർ അധികവും കഴിക്കുന്നത്. 

ഒരു ദിവസം കുറഞ്ഞത് അഞ്ചു കപ്പ് ഗ്രീന്‍ടീയെങ്കിലും ജപ്പാൻകാ‍ർ കഴിക്കാറുണ്ട്. അതുപോലെ ധാരാളം പച്ചക്കറികളും പഴങ്ങളും അവ‍ർ കഴിക്കുന്നു. 

മധുര കിഴങ്ങ്, ഗോയ എന്ന പച്ചക്കറി എന്നിവയും ജപ്പാന്‍കാര്‍ കൂടുതലായി കഴിക്കുന്നുണ്ട്. ജപ്പാൻകാരുടെ വീട്ടിലെല്ലാം പ്രകൃതിദത്ത മരുന്നുകളുടെ തോട്ടവുമുണ്ട്. . എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന ഇവ‍‍ർ ചിരിച്ചു കൊണ്ടിരിക്കും. 

കഠിനമായി വ്യായാമം ചെയ്യുന്ന കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്‌ചയും വരുത്താറില്ല. തറയിൽ ഇരുന്നാണ് ഇവ‍ർ മിക്ക ജോലികളും ചെയ്യുന്നത്. രാവിലേയും വൈകിട്ടും സൂര്യപ്രാകാശം ലഭിക്കാൻ നടക്കുന്ന പതിവും ജപ്പാൻകാ‍ർക്കുണ്ട്