ബിക്കിനിയ്‌ക്കൊപ്പം മുല്ലപ്പൂവും ചാന്ത് പൊട്ടും ഇന്ദ്രാണി നല്ലൊരോര്‍മ്മ

ബിക്കിനിയ്‌ക്കൊപ്പം മുല്ലപ്പൂവും ചാന്ത് പൊട്ടും ഇന്ദ്രാണി നല്ലൊരോര്‍മ്മ

മിസ് യൂണിവേഴ്‌സ് ആകാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് കാലിഫോർണിയിയലേക്ക് അന്ന് യാത്ര തിരിച്ചത് ഇന്ദ്രാണിയായിരുന്നു. 22ാമത്തെ വയസ്സിൽ കാലിഫോർണിയയിലേക്ക് പോവുമ്പോൾ ഇന്ദ്രാണി ഒരു ആൺകുട്ടിയുടെ അമ്മയായിരുന്നു. ഒമ്പതാമത്തെ വയസ്സിൽ നൃത്ത പരിശീലനം തുടങ്ങിയ ഇന്ദ്രാണി ഇന്ത്യയിലെ അറിയപ്പെടുന്ന ന‍ർതത്കിയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിലാണ് ആർകിടെക്ടായ ഹബീബ് റഹ്മാനുമായി ഇന്ദ്രാണിയുടെ വിവാഹം നടന്നത്. ഹാർവാർഡ് അടക്കമുള്ള അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നൃത്താധ്യാപികയുമായിരുന്നു ഇന്ദ്രാണി. 

 

1952 ജൂണ്‍ 28 ന് കാലിഫോര്‍ണിയയിലെ ലോങ് ബീച്ച് മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ മിസ് യൂണിവേഴ്‌സ് മല്‍സരം നടന്നത്. ആ വര്‍ഷത്തെ മിസ് ഇന്ത്യ പട്ടമെന്ന യോഗ്യതയോടെയാണ് ഇന്ദ്രാണി മത്സരത്തിനെത്തയത്. സ്വിം സ്യൂട്ട് റൗണ്ടിൽ ഇന്ദ്രാണിക്ക് ശോഭിക്കില്ലെന്നായിരുന്നു പലരുടേയും കണക്കുകൂട്ടൽ. എന്നാൽ അക്കാലത്തുളള വിമ‍ർശകരുടെ വായടപ്പിച്ച് അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇന്ദ്രാണിയുടെ പ്രകടനം. 

 

മറ്റ് മത്സരാർഥികൾക്കൊപ്പം സ്വിം സ്യൂട്ട് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ദ്രാണിയുടെ നെറ്റിയിലെ പൊട്ടും പൂവ് ചൂടിയുള്ള തലമുടിക്കെട്ടും ലോക ശ്രദ്ധ നേടി. എന്നാല്‍ കീരീടം ചൂടാന്‍ ഇന്ദ്രാണിയ്ക്കായില്ല. ആദ്യ വിശ്വസുന്ദരി മല്‍സരത്തില്‍ കിരീടം ചൂടിയത് ഫിന്‍ലന്‍ഡിന്റെ അര്‍മി ഹെലന കുസേലയായിരുന്നു.

1976 മുതൽ ന്യൂ യോർക്കിൽ സ്ഥിരതാമസമാക്കിയ ഇന്ദ്രാണി പിൽക്കാലം ലോകമെമ്പാടും നൃത്തപരിപാടികൾ അവതരിപ്പിച്ചു. കുച്ചിപ്പുഡി, ഭരതനാട്യം, കഥകളി, ഒഡീസി എന്നിവയിൽ പ്രതിഭയായിരുന്നു താരം.

എലിസബത്ത് സെക്കന്‍ഡ്, നികിത ക്രൂഷ്‌ചേവ്, ഫിഡല്‍ കാസ്‌ട്രോ, മാവോ സേ തൂങ്തുടങ്ങി നിരവധി പ്രമുഖർക്ക് വേണ്ടി അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ദ്രാണിയെ 1969ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 1990ൽ ആത്മവിശ്വാസത്തിൻ്റെ ഈ റാണി അന്തരിച്ചു