അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു

അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു . ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രജൗരിയിലെയും പൂഞ്ചിലെയും പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ കരസേന തിരച്ചില്‍ നടത്തി. ശനിയാഴ്ച്ച കുല്‍ഗാമില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. തീവ്രവാദികള്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു.