ജല വൈദ്യുതി ഉത്പാദന രംഗത്ത് ജപ്പാനെ മറികടന്ന് ഇന്ത്യ

ജല വൈദ്യുതി ഉത്പാദന രംഗത്ത് ജപ്പാനെ മറികടന്ന് ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ ജല വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിരുന്നത് ജപ്പാനായിരുന്നു. ജപ്പാനെ മറികടന്ന് ഇന്ത്യ കൈവരിച്ച നേട്ടം രാജ്യത്തിന്റെ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കാനഡ, അമേരിക്ക, ബ്രസീല്‍, ചൈന എന്നിവയാണ് ഏറ്റവും കൂടുതല്‍ ജല വൈദ്യുതി ഉത്പാദിപ്പിക്കുന്ന മറ്റ് നാല് രാജ്യങ്ങള്‍. നിലവില്‍ 50 ജിഗാവാട്ട് ജല വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇന്ത്യക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം 15.6 ജിഗാവാട്ട് ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ ഉത്പാദന ശേഷി വര്‍ധിപ്പിച്ചതോടെ ആഗോള തലത്തില്‍ ജല വൈദ്യുതി ഉത്പാദന ശേഷി 1,308 ജിഗാവാട്ട് ആയി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.