കോവിഡ് കാലത്ത് ഇന്ത്യക്കകത്ത് തന്നെ യാത്ര പോകാം ?

കോവിഡ് കാലത്ത് ഇന്ത്യക്കകത്ത് തന്നെ യാത്ര പോകാം ?

കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷത്തെ യാത്രകളെല്ലാം ഗണ്യമായി കുറഞ്ഞിരിക്കുകയാണ് . അതിനെ തുടർന്ന് തകർച്ചയിലായ ടൂറിസം മേഖലയെ പിടിച്ചുയർത്തേണ്ടത് അത്യാവശ്യമാണ്. കാരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും  വലിയ തരത്തിലുള്ള പങ്കാണ് ടൂറിസം മേഖല വഹിയ്ക്കുന്നത്.

അതുകൊണ്ട് തന്നെ ഈ ടൂറിസം മേഖലയെ  ഉയർത്താനുള്ള ശ്രമങ്ങൾ  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി (ഐ‌എച്ച്‌സി‌എൽ) ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് #TravelForIndia കാമ്പെയ്ൻ സംഘടിപ്പിച്ചിരിക്കുകയാണ് ഐ എച്ച് സി എൽ. 

സുരക്ഷിതമായ യാത്രയെ പ്രചോദിപ്പിക്കുകയും ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായം പുനർനിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ കാമ്പെയ്ൻ സർക്കാരിന്റെ ‘ലോക്കൽ ഫോർ വോക്കൽ’ ദർശനത്തിന് അനുസൃതമാണ്. വാസ്തവത്തിൽ, ആഭ്യന്തര ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉപജീവനമാർഗത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ #TravelForIndia ആഗ്രഹിക്കുന്നു.

തദ്ദേശീയ വിനോദസഞ്ചാരത്തെ പിന്തുണയ്‌ക്കുന്ന നിരവധി സംരംഭങ്ങൾക്കൊപ്പം, രാജ്യത്തിന്റെ അവിശ്വസനീയമായ വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു പ്രത്യേക വീഡിയോ ഉപയോഗിച്ചാണ് ഈ  കാമ്പെയ്‌ൻ ഫ്ലാഗ് ഓഫ്‌ ചെയ്‌തുകൊണ്ട്  ശുഭാപ്തിവിശ്വാസം, പ്രതീക്ഷ,ഐക്യം എന്നിവയുടെ സന്ദേശം കൈമാറി.