കൈലുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ കളയുമോ ?പകരം ആര് ?

കൈലുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ കളയുമോ ?പകരം ആര് ?

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ തരങ്കമായി മാറിയ ഒരു ഹാഷ് ടാഗ് ഉണ്ട് #Boycott Chinese products.മൊബൈൽ ഉൾപ്പെടെയുള്ള ചൈനീസ് ഉൽപ്പന്നങ്ങളൊന്നും ഇനിമുതൽ വാങ്ങില്ലെന്ന് പ്രതിജ്ഞ എടുത്തവരും മൊബൈൽ ഫോണുകളിൽ നിന്ന് ചൈന ആസ്ഥാനമായുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്തവരും  നമുക്കിടയിലുണ്ട്.

ആദ്യം കോവിഡ്‌-19 രോഗം പിന്നീട്ട് ലഡാക്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മൂലം സാമുഹ്യ മാധ്യമങ്ങളില്‍ ചൈനീസ് സാധനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പലരും ചെയ്തിരുന്നു. ഫെസ്ബൂക്കും ട്വിറ്റര്‍ അടക്കം എല്ലാ സാമുഹ്യ മാധ്യമങ്ങളിലും ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവശ്യപെടുന്ന പല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.മാര്‍ച്ച് 2018 സാമ്പത്തികവര്‍ഷത്തെ കണക്ക് അനുസരിച്ച് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഏതാണ്ട് 89.71 ബില്യണ്‍ ഡോളര്‍ ആണ്. ഇതില്‍ കൂടുതല്‍ നേട്ടം ചൈനയ്‍ക്കാണ്.

പറഞ്ഞു വരുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകളെ കുറിച്ചാണ്.ഇന്ത്യയില്‍ സാധാരണക്കാരനായ ഒരാള്‍ക്ക് അതായത് ഒരു 12000 രൂപ നിരക്കില്‍ സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങണം എന്ന് കരുതിയാല്‍ ഏതു ബ്രാന്‍ഡ് തിരഞ്ഞെടുക്കും.മികച്ച പ്രോസസ്സറും ഡിസ്പ്ലേയും റാമും ഉള്ള ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്‌ ഫോണ്‍ ഒരു വശത്ത്,മറുവശത്ത്‌ കുറഞ്ഞ സ്പെക്കും കൂടിയ വിലയുമായി ചൈനീസ് കമ്പനികളല്ലാത്ത മറ്റു കമ്പനികള്‍.ഉറപ്പായും കുറഞ്ഞ വിലക്ക് നല്ല സാധനം വാങ്ങാനേ എല്ലാവരും ശ്രമിക്കൂ.അതിനീ ചൈന ആയാലും.

സംസങ്ങ് പോലുള്ള കൊറിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരമാണ് ചൈനീസ് കമ്പനികള്‍ക്ക് എതിരെയുള്ള യുദ്ധത്തിനു.എന്നിരുന്നാലും അവര്‍ പ്രോഫിറ്റ് നോക്കുന്നു എന്നതാണ് സത്യം.അപ്പിള്‍ ഒരു അമേരിക്കന്‍ കമ്പനി ആണെങ്കിലും 90 ശതമാനം അപ്പിള്‍ ഫോണുകളും അസ്സെമ്പില്‍ ചെയ്യുന്നത് ചൈനയിലാണ്.ഇനി അപ്പിള്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യയില്‍ അസ്സെമ്പില്‍ ചെയ്താലും സാധാരണക്കാരന് ആപ്പിള്‍ ഫോണ്‍ വാങ്ങാനും കഴിയില്ല.വണ്‍ പ്ലസ്,വിവോ,ഒപ്പോ,റിയല്‍മി,ഷവോമി എല്ലാം ചൈനീസ് കമ്പനികളാണ്.നോകിയ ഫിന്നിഷ് സ്ഥാപനമാണെങ്കിലും കൂടുതല്‍ പാര്‍ട്സും ചൈനയില്‍ നിന്നാണ് എത്തുന്നത്.

അപ്പോള്‍ ഒരു സാധാരണക്കാരന്‍ തന്റെ കയ്യിലുള്ള തുക കൊണ്ട് ചൈനയുടേതല്ലാത്ത ഏതു ഫോണ്‍ വാങ്ങും?ഈ ചൈന ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് മികച്ച പകരക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ ആരും ചൈനീസ് സാധനങ്ങള്‍ക്ക് പിറകേ പോകില്ല എന്നതാണ് സത്യം....

ചൈനീസ് സാധനങ്ങളുടെ ഉപയോഗം പെട്ടന്ന്  നിര്‍ത്താന്‍ കഴിയില്ല  എന്നത് സത്യമാണ്.എങ്കിലും നമ്മള്‍ കാണേണ്ട മറ്റു കാര്യങ്ങളുണ്ട്.നമ്മുടെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട്‌ ഫോണുകളില്‍ സ്വകാര്യ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന്.എന്ത് മാത്രം പരസ്യങ്ങളാണ് നമ്മള്‍ പൈസ കൊടുത്ത് വാങ്ങിയ ഈ ചൈനീസ് സ്മാര്‍ട്ട്‌ ഫോണുകളുടെ ഇന്‍റര്‍ഫേസില്‍ കാണിക്കുന്നത് എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.ഒരു പരസ്യം കാണിക്കാന്‍ കഴിയുന്നവര്‍ക്ക് നമ്മള്‍ എവിടെയാണ് നില്കുന്നതെന്നും,സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും കഴിയില്ലേ.ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം ചിന്തിക്കെണ്ടിയിരിക്കുന്നു.

നിലവിൽ ഇന്ത്യൻ കമ്പനികളായ ലാവ, മൈക്രോമാക്സ് എന്നിവരാണ് പ്രധാനമായും ആഭ്യന്തര വിപണിയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്നത്.ഈ കമ്പനികൾ ഇതുവരെ ആഗോള മൂല്യ ശൃംഖല നിർമാണത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടില്ല. ആഗോള മൊബൈൽ ഫോൺ വിപണിയിൽ പ്രധാനമായും അഞ്ച് കമ്പനികളാണ് (സാംസങ്, ആപ്പിൾ, വാവെയ്, ഓപ്പോ, വിവോ) സേവനം നൽകുന്നത്. ഈ ആഗോള ലീഡ് സ്ഥാപനങ്ങൾക്ക് ഒരു അസംബ്ലി പ്ലാറ്റ്ഫോം നൽകിക്കൊണ്ട് ആഗോള മൂല്യ ശൃംഖലയുമായി ഇന്ത്യയെ സംയോജിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.83 ശതമാനം ആഗോള മൊബൈൽ ഫോൺ വരുമാനമുള്ള ഈ അഞ്ച് കമ്പനികളിൽ നിന്നും ഇന്ത്യ ഇതിനകം തന്നെ പ്രാരംഭ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇത് ആഗോള വിപണികളിലേക്ക് എത്താൻ കൂടുതൽ ഉൽപ്പാദനം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു.