ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസി

ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസി

കൊറോണ വൈറസ് നിയന്ത്രണാതീതമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത്. .അതോ‌ടൊപ്പം ഏപ്രിൽ 14 വരെ ട്രെയിൻ സർവ്വീസുകളും താത്കാലികമായി നിർത്തിവെച്ചിരുന്നു. ട്രെയിനുകൾ നിർത്തിവെച്ച സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് റദ്ദാക്കിയ ‌‌ടിക്കറ്റുകളു‌ടെ തുക തിരികെ നല്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.

റദ്ദാക്കിയ ട്രെയിനുകളിലെ ടിക്കറ്റിന് റീഫണ്ട് ലഭിക്കുന്ന കാര്യത്തിൽ യാതൊരു വിധ ആശങ്കകളുടെയും കാര്യമില്ല. ‌ടിക്കറ്റ് ബുക്ക് ചെയ്തവർ ‌ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്യുന്ന നടപടികളിൽ ആശയ കുഴപ്പം വന്നത‌ോ‌ടെയാണ് ഐആർസി‌ടിസി വിശദീകരണവുമായി വന്നത്. ഓൺലൈനിൽ ടിക്കറ്റുകൾ റദ്ദാക്കരുത് കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളു‌െ ഭാഗമായി ക്യാൻസൽ ചെയ്ത ട്രെയിനുകളിലെ ടിക്കറ്റുകൾ ഓണ്‍ലൈനിൽ റദ്ദാക്കരുത് എന്ന് ഐആർസിടിസി ആവശ്യപ്പെട്ടു . റദ്ദാക്കിയ ടിക്കറ്റുകൾ വീണ്ടും ഓൺലൈനിൽ ക്യാൻസല്‍ ചെയ്താൽ റീഫണ്ട് ലഭിക്കുമ്പോൾ കുറഞ്ഞ തുക ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് ഐആർസിടിസി അറിയിച്ചത്. റദ്ദാക്കിയ ടിക്കറ്റുകളു‌‌ടെ റീഫണ്ട് തുക അതാത് അക്കൗണ്ടുകളിലേക് റീഫണ്ട് ചെയ്യുമെന്ന് കാര്യത്തിലും റെയിൽവേ ഉറപ്പ് നല്കിയിട്ടുണ്ട്. അതായത് യാത്രക്കാരുടെ ഭാഗത്തു നിന്നും ടിക്കറ്റ് ക്യാൻസലേഷന്റെ ആവശ്യമില്ലെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. ജൂൺ 21 വരെ കൗണ്ടർ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുവാനുള്ള കാലാവധി ജൂൺ 21 വരെ, മൂന്ന് മാസമായും റെയിൽവേ നീ‌ട്ടിയി‌ട്ടുണ്ട്.