കണ്‍പീലികൾ വെച്ചുപിടിപ്പിക്കാൻ പുത്തൻ വിദ്യകൾ

കണ്‍പീലികൾ വെച്ചുപിടിപ്പിക്കാൻ പുത്തൻ വിദ്യകൾ

വിടർന്ന കൺ പീലികൾ ആരാണ് കൊതിക്കാത്തത്. കണ്ണുകളുടെ അഴകിന് കൺപീലികൾക്ക് പങ്കുണ്ട്. ഇടതൂർന്ന കൺ പീലികൾ ഉണ്ടെങ്കിൽ കണ്ണുകൾക്ക് അസാധാരണ ഭംഗിയാണ്. കണ്ണുകള്‍ക്ക് കറുപ്പും ഭംഗിയും നല്‍കാനും ഇല്ലാത്ത പീലികള്‍ വച്ചു പിടിപ്പിക്കാനും പുതുപുത്തന്‍ വിദ്യകൾ വിപണിയിലുണ്ട്. 

കൃത്രിമമായി കണ്‍പീലി വെയ്ക്കുമ്പോൾ ആദ്യമായി കണ്‍തടങ്ങളില്‍ കുറച്ച് ഇളംനിറത്തിലുള്ള ഐ ഷാഡോ പുരട്ടുക. കൃത്രിമ കണ്‍പീലിയില്‍ ഗ്ലൂ തേച്ച് കണ്‍പോളയുടെ അകത്തെ മൂലയില്‍ നിന്നു വേണം പീലിത്തടത്തോടൊപ്പിച്ച് കൃത്രിമ ലാഷുകള്‍ പിടിപ്പിക്കാന്‍. 

കൃത്രിമ പീലികള്‍ അവസാനിക്കുന്നിടത്തുവച്ച് അസ്വാഭാവികത തോന്നാതിരിക്കാന്‍ കറുത്ത ഐലൈനര്‍ എഴുതണം. ഐലാഷ് കേളര്‍ ഉപയോഗിക്കലാണ് ഇനി. കൃത്രിമ ലാഷുകളുടെ തുടക്കത്തില്‍ കേളര്‍ പിടിപ്പിച്ച് പത്തുസെക്കന്റുകള്‍ അമര്‍ത്തിപ്പിടിക്കുക. മസ്‌ക്കാര ഉപയോഗിച്ച് പീലികള്‍ക്ക് കറുപ്പ് നല്‍കുകയാണ് ഇനി വേണ്ടത് മുകള്‍ പീലികളില്‍ മൂന്നു കോട്ടും താഴത്തെ പീലിയില്‍ ഒരു കോട്ടുമാണ് സാധാരണ ഇടാറ്. കണ്‍പീലിയുടെ തുടക്കത്തില്‍ നിന്നു മുകളിലേക്ക് വേണം മസ്‌ക്കാര ഇടാന്‍. 

ഒലീവ്‌ എണ്ണ ഒലീവ്‌ എണ്ണ പുരട്ടുന്നത്‌ കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ സഹായിക്കും. നീണ്ട കണ്‍പീലികള്‍ ലഭിക്കാനുള്ള മികച്ച വീട്ടുമരുന്നാണിത്‌. ഒലിവ്‌ എണ്ണ, ആവണക്കെണ്ണ ഒലിവ്‌ എണ്ണയും ആവണക്കെണ്ണയും കൂടി കൂട്ടി ഇളക്കുക. ഈ മിശ്രിതം കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലി വളരാന്‍ ഇത്‌ സഹായിക്കും.