കൊറോണയെ പ്രതിരോധിക്കാൻ ഇനി ആപ്പിളിന്റെ ഹൈ ടെക് മാസ്ക്

കൊറോണയെ പ്രതിരോധിക്കാൻ ഇനി  ആപ്പിളിന്റെ ഹൈ ടെക് മാസ്ക്

കോവിഡിനെ പ്രതിരോധിക്കാൻ ഐഫോൺ ഡിസൈനർമാർ തയ്യാറാക്കിയ ഹൈ ടെക് മാസ്കുമായി ആപ്പിൾ എത്തി.യഥാർത്ഥത്തിൽ പൊതുജനങ്ങൾക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടിയാണ് ആപ്പിൾ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അൺബോക്‌സ് തെറാപ്പി എന്ന് പേരുള്ള യൂട്യൂബ് പേജിൽ ആണ് ആപ്പിൾ മാസ്കിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ അടുത്തിടെ പുറത്ത്‌ വിട്ടത്. മൂന്ന് ലെയർ ഫിൽട്രേഷനുള്ള മാസ്ക് ആണ് ആപ്പിൾ മാസ്ക് എന്ന് യൂട്യൂബർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

<iframe width="560" height="315" src="https://www.youtube.com/embed/_AXx2XSI4Kw" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>

ഒരു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കാവുന്ന അഞ്ച് മാസ്കുകളുടെ ഒരു സെറ്റ് ആയാണ് ആപ്പിൾ മാസ്കിന്റെ പാക്കിങ്. മാസ്കിന്റെ 3 പീസ് ഡിസൈൻ മുക്കും, താടിയുടെ അടിഭാഗവും നന്നായി മൂടും വിധമാണ്. വിപണിയിൽ സാധാരണ ലഭിക്കുന്ന വീണ്ടും ഉപയോഗിക്കാവുന്ന മാസ്കിന്റെ വള്ളിയേക്കാൾ ശക്തമാണ് ആപ്പിൾ മാസ്കിന്റെ വള്ളി എന്ന് യൂട്യൂബർ പറയുന്നുണ്ട്. മാത്രമല്ല, ചെവികൾക്ക് പുറകിലായി കൊരുത്തിടുന്നത്‌ കൂടാതെ ഒരു ക്ലിപ്പ് വഴി തലയ്ക്ക് പുറകിലായി വള്ളികൾ തമ്മിൽ ബന്ധിപ്പിക്കാം. ഇത് കൂടുതൽ സുരക്ഷ ഒരുക്കുന്നു.