ഏവരും കാത്തിരുന്ന ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ

ഏവരും കാത്തിരുന്ന ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ

ഏവരും കാത്തിരുന്ന ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഗ്രൂപ്പ് കോളിംഗ് ഫീച്ചറാണ് ഡ്യുവോയില്‍ ഗൂഗിൾ ഉൾപ്പെടുത്തിയത്. ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത് ഇന്ത്യയിൽ ആണെന്നതാണ് പ്രധാന പ്രത്യേകത. ഒരേസമയം എട്ട് ആളുകളെ വിളിക്കാനാകുന്ന രീതിയിലാണ് ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡേറ്റാ സേവിംഗ് മോഡും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോർട്ട്. ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറുകൾ ലഭ്യമാകും