കാനയിലെ ഭക്ഷണം കഴിച്ച് വീർത്ത ഭീമാകാരൻ എലിയുടെ യാഥാർഥ്യം ഇതോ?

കാനയിലെ ഭക്ഷണം കഴിച്ച് വീർത്ത ഭീമാകാരൻ എലിയുടെ യാഥാർഥ്യം ഇതോ?

എലികളെ പലപ്പോഴും നാം കാണാറുണ്ട്. വീടുകളിൽ ഒളിച്ചു വന്ന് തേങ്ങയും മറ്റും കാന്തിക്കൊണ്ട് പോകുന്ന എലികൾ പലപ്പോഴും നമുക്ക് തലവേദന ആകാറുമുണ്ട്. അത്തരം എലികളെ നാം കെണിവെച്ച് പിടിയ്ക്കാറാണ് പതിവ്.എന്നാൽ എലിയുടെ വലുപ്പം ഒരല്പം കൂടിയാലോ? മെക്സിക്കോ നഗരത്തിലെ ലാ മഗ്ദലേന കോണ്‍ട്രേറസ് പ്രദേശത്ത് ഭീമന്‍ എലിയെ കണ്ടെത്തിയിരിക്കുകയാണ്. 

കാന വൃത്തിയാക്കാന്‍ ഇറങ്ങിയ ജീവനക്കാര്‍ക്കാണ് ഈ എലിയെ ലഭിച്ചത്.ഒരു കരടിയുടെ അത്രയും വലിപ്പമുള്ള ജീവിയെ കണ്ടതോടെ ജീവനക്കാര്‍ ഭയന്നെങ്കിലും, പുറത്തെത്തിച്ചപ്പോഴാണ് എലിയ്ക്ക് ജീവനില്ലെന്ന കാര്യം മനസിലായത്.  അമേരിക്കന്‍ നാടുകളില്‍ പ്രസിദ്ധമായ ഹലോവീന്‍ ദിനത്തിലേക്ക് ആരോ തയ്യാറാക്കിയ കൂറ്റന്‍ എലിയുടെ രൂപമാണിത്. ഒറ്റ നോട്ടത്തില്‍ കരടിരൂപിയായ ഏലിയാണെന്നേ പറയു .

വെള്ളം ഉപയോഗിച്ച്‌ തൊഴിലാളികള്‍ 'ഭീമന്‍ എലിയുടെ' ശരീരത്തിലെ ചെളി വൃത്തിയാക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.അതേസമയം, ഈവെലിന്‍ ലോപ്പസ് എന്ന് പേരുള്ള സ്ത്രീ അത് ഹലോവീന്‍ ദിനത്തിലേക്കായി താന്‍ തയ്യാറാക്കിയ എലിയാണെന്നും വെള്ളപ്പൊക്കത്തില്‍ നഷ്ടമായതാണെന്നും അവകാശപ്പെട്ടിട്ടുണ്ട്. ഭീമൻ എലി അല്പ സമയം കാണിക്കളെ ഭയചകിതരാക്കിയെങ്കിലും എലിയുടെ സത്യാവസ്ഥ മനസിലാക്കിയതോടെ ഭയം  ആശ്ചര്യത്തിലേയ്ക്ക് വഴി മാറി.