പങ്കാളിയുമായി വഴക്കിടുന്നത് ശരിക്കും നല്ലതെന്ന് പഠനം!

പങ്കാളിയുമായി വഴക്കിടുന്നത് ശരിക്കും നല്ലതെന്ന് പഠനം!

നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി വഴക്കിടാറുണ്ടോ? എന്തൊരു ചോദ്യമാണ് എന്നല്ലേ.വഴക്കിടുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ഇതിനായി ഗവേഷകര്‍ 1000 ആളുകളെ തെരഞ്ഞെടുത്തു. ഇതില്‍ പരസ്പരം വഴക്ക് കൂടുന്ന ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കണ്ടെത്തി. ചില വിഷയങ്ങളില്‍ യാതൊരു വിധ ചര്‍ച്ചയും നടത്താതെ മൂടി വച്ച് മുന്നോട്ടു കൊണ്ടു പോയവര്‍ കുറച്ചു കാലം കഴിയുമ്പോഴേക്കും പിരിയുന്നതായും കണ്ടെത്തി 

ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പിന്നീടത്തെക്ക് മാറ്റി വെക്കാതെ അതാതു സമയങ്ങളില്‍ ചര്‍ച്ച ചെയ്തോ വഴക്കിട്ടോ തീര്‍ക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ മാനസിക അടുപ്പം കൂടുതല്‍ ഉള്ളതായി കണ്ടു.സര്‍വെയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് പേരും പങ്കാളികള്‍ക്കിടയില്‍ തുറന്നുള്ള സംസാരം ഇല്ലാത്തതു കാരണം തങ്ങളുടെ ബന്ധം തകര്‍ന്നതായി പറയുകയുണ്ടായി. 

എന്നാല്‍ സെക്സ്, ബാത്ത്ടവ്വല്‍, വീട്ടിലെ ചിലവുകള്‍, പങ്കാളിയുടെ സഹിക്കാന്‍ പറ്റാത്ത ശീലങ്ങള്‍ എന്നിവയൊക്കെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം എന്നും പങ്കാളികള്‍ തുറന്നു സമ്മതിക്കുകയുണ്ടായി. പരസ്പരം സ്നേഹം ഉണ്ടെങ്കിലും അങ്ങോട്ടുമിങ്ങോട്ടും സത്യസന്ധത കൂടി പുലര്‍ത്തുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.