ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച : ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു : സ്പാം കോളുകള്‍ വരും : ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച : ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു : സ്പാം കോളുകള്‍ വരും : ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. 41.9 കോടി ഉപഭോക്താക്കളുടെ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. അമേരിക്കന്‍ ടെക്നോളജി വാര്‍ത്താ മാദ്ധ്യമമായ ടെക് ക്രഞ്ചിന്റെതാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പാസ്വേഡ് നല്‍കി സുരക്ഷിതമാക്കാത്ത സെര്‍വറുകളില്‍ നിന്നാണ് വിവരച്ചോര്‍ച്ച.ഇതോടെ ഉപങോക്താക്കളോട് പാസ്വേര്‍ഡ് മാറ്റാന്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതു മൂലം ഉപഭോക്താക്കള്‍ക്ക് സ്പാം കോളുകല്‍ വരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

13.3 കോടി അമേരിക്കക്കാര്‍, അഞ്ചുകോടി വിയറ്റ്നാമുകാര്‍, 1.8 കോടി ബ്രിട്ടീഷ് പൗരന്മാര്‍ തുടങ്ങിയവര്‍ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പരുകളാണ് ചോര്‍ന്നത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല.

ഫോണ്‍ നമ്പര്‍ ചോര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്പാം കോളുകള്‍ വരാനും സ്വിം സ്വാപ്പിംഗിനും (ഒരാളുടെ ഫോണ്‍ നമ്ബര്‍ ദുരുപയോഗപ്പെടുത്തി മറ്റാളുകളെ കോള്‍ ചെയ്യല്‍) സാദ്ധ്യതയുണ്ട്. ഹാക്കര്‍മാര്‍ ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്വേഡ് മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.