ട്രാവൻകൂർ ടൈറ്റാനിയം,ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്ക്...

ട്രാവൻകൂർ ടൈറ്റാനിയം,ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്ക്...

ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്ക് കടക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി നിർമാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനത്തിൽ നിർമിച്ചു. ഇതുപയോഗിച്ച് ഇ ബാറ്ററി നിർമാണത്തിനു കേരള ഡവലെപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി ചർച്ച നടക്കുകയാണ്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിർമിക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. 

തിരുവനന്തപരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ചെന്നൈയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ടൈറ്റാനിയത്തിന്റെ ഉൽപ്പന്നം ഗുണനിലവാരമുള്ളതാണെന്നു തെളിഞ്ഞു.

കാർബൺ ബാറ്ററികളെക്കാൾ 10 മുതൽ 20 മടങ്ങു വരെ ഈടുനിൽക്കുന്നതുമാണ് ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്ന ബാറ്ററികൾ. ഒപ്പം ചാർജ് ചെയ്യാൻ സമയവും കുറവുമതി.ലിഥിയം അയൺ ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളിൽ കാർബണിനു പകരം ഉപയോഗിക്കുന്നതാണു ലിഥിയം ടൈറ്റനേറ്റ്.