ഷാജി എൻ കരുൺ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

ഷാജി എൻ കരുൺ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് ഷാജി എൻ കരുണിനെ നിയമിച്ചിരിക്കുന്നത്. 

കേരള ചലച്ചത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായ ഷാജി എൻ കരുണിനെ 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. പിറവി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയെ ലോക നിലവാരത്തിലെത്തിയ സംവിധായകൻകൂടിയാണ് അദ്ദേഹം. പിറവിക്കു പുറമേ വാനപ്രസ്ഥമാണ് ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ പിറന്ന ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഏറ്റവും ഒടുവിൽ ഓള് എന്ന സിനിമയാണ് സംവിധാനം ചെയ്തിരിക്കുന്നത്.