കോവിഡ് -19: വ്യാജ പ്രചാരണങ്ങൾക്ക് തടയിട്ട്, ശരിയായ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്

കോവിഡ് -19: വ്യാജ പ്രചാരണങ്ങൾക്ക് തടയിട്ട്, ശരിയായ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്

കോവിഡ് -19നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഏവരിലുമെത്തിക്കാൻ പുതിയ സംവിധാനവുമായി  ഫേസ്ബുക്. ഒരു മെസഞ്ചര്‍ ചാറ്റ്ബോട്ട് ഇതിനായി ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും മൈഗേവ് ഇന്ത്യയുമായും ചേര്‍ന്നാണ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്ലാറ്റ്‌ഫോമില്‍ കോവിഡ് -19 ഹെല്‍പ്പ്ഡെസ്‌ക് ചാറ്റ്ബോട്ടിന് തുടക്കമിട്ടിരിക്കുന്നത്. ഇതിലൂടെ ഉപയോക്താകൾക്ക് ആധികാരിക വാര്‍ത്തകള്‍, ഔദ്യോഗിക അപ്ഡേറ്റുകള്‍, മുന്‍കരുതല്‍ നടപടികള്‍, അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ എന്നിവയ്ക്കായി ആരോഗ്യ മന്ത്രാലയത്തിലേക്ക് ബന്ധപ്പെടാൻ സാധിക്കുന്നതാണ്.

ചാറ്റ്ബോട്ടുമായി ബന്ധപ്പെടുന്നതിന്, ഉപയോക്താക്കള്‍ മൈഗോവ് കൊറോണ ഹബ്ബിന്റെ ഫെയ്‌സ്ബുക്ക് പേജിലേക്ക് ‘ആരംഭിക്കുക’ എന്ന് ടൈപ്പുചെയ്ത് അയച്ചാല്‍ ചാറ്റ് ആരംഭിക്കാന്‍ കഴിയും. ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ ലഭ്യമാണ്. ഒരു പുതിയ ചോദ്യം ടൈപ്പുചെയ്യാനോ അല്ലെങ്കില്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനോ കഴിയും. ചോദ്യത്തിനനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോ, ഇന്‍ഫോഗ്രാഫിക് അല്ലെങ്കില്‍ ടെക്സ്റ്റ് രൂപത്തില്‍ പരിശോധിച്ച വിവരങ്ങള്‍ മറുപടിയായി ലഭിക്കും.