ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരള മോട്ടോർ വാഹന വകുപ്പ്

ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരള മോട്ടോർ വാഹന വകുപ്പ്

കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ കണക്കിലെടുത്തു വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്.

സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടി. ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയതിനോടൊപ്പം മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടുകയും, 20 ശതമാനം ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്‌ക്കേണ്ട തീയതി ഏപ്രില്‍ 30-ല്‍ നിന്നും മേയ് 15-ലേക്ക് നീട്ടിയിട്ടുണ്ട്. സ്വകാര്യ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ മാര്‍ച്ച് 31-ന് അവസാനിച്ച നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കി. അതോടൊപ്പം ജി- ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31-ല്‍ നിന്നും ഏപ്രില്‍ 30-ലേക്ക് മാറ്റിയിട്ടുണ്ട്.