സംസ്ഥാനത്ത് 8135 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് 8135 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7,013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം ബാധിച്ചവരില്‍ 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 72339 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം ഗൗരമായി തന്നെ തുടരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.