സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്നെത്തിയവരാണ്. 27 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി.

കാസർകോട് 14, മലപ്പുറം 14, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, ആലപ്പുഴ 2, എറണാകുളം 3, തിരുവനന്തപുരം 3, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്.ഇന്ന് 18 പേര്‍ രോഗമുക്തി നേടി.

1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.