ചോക്ലേറ്റ് കഴിക്കാൻ മാത്രമുള്ള ഒന്നല്ല കയറാം ഈ ചോക്ലേറ്റ് കുന്നിലേക്ക്

 ചോക്ലേറ്റ് കഴിക്കാൻ മാത്രമുള്ള ഒന്നല്ല കയറാം ഈ ചോക്ലേറ്റ് കുന്നിലേക്ക്

ഫിലിപ്പീൻസിലെ ആളുകൾക്ക് ചോക്ലേറ്റ് കഴിക്കാൻ മാത്രമുള്ള ഒന്നല്ല മറിച്ച് നല്ലൊരു വിനോദയിടം കൂടിയാണ്. ഒന്നും മനസിലായില്ല അല്ലേ...പറഞ്ഞുവരുന്നത് ഫിലിപ്പീൻസിലെ ചോക്ലേറ്റ് കുന്നുകളെക്കുറിച്ചാണ്. അൻപത് കിലോമീറ്റർ ചുറ്റളവിൽ ഫിലിപ്പീൻസിലെ ബൊഹോൾ എന്ന പ്രദേശത്താണ് പ്രകൃതിയാൽ രൂപപ്പെട്ട 1776 കുന്നുകളുള്ളത്.

വേനൽക്കാലമാകുമ്പോൾ ഈ കുന്നുകളിലെ പുല്ലുകൾ ഉണങ്ങി ബ്രൗൺ നിറമാകും. ഇത് ചോക്ലേറ്റ് നിറം പോലെ തോന്നിക്കുന്നത് കൊണ്ടാണ് ചോക്ലേറ്റ് ഹിൽസ് എന്നിവിടമറിയപ്പെടുന്നത്. പേര് ചോക്ലേറ്റ് കുന്നെന്നാണെങ്കിലും ഇവിടെ ശരിക്കുമുള്ളത് ചുണ്ണാമ്പുകല്ലുകളാണ്.

എല്ലാ സ്ഥലങ്ങൾക്കും പിന്നിൽ ഒരു കഥയുണ്ടാകും. ചോക്ലേറ്റ് കുന്നിനുമുണ്ട് അത്തരം രസകരമായ കഥ പറയാൻ. പണ്ട് വലിയ ശരീരമുള്ള ഒരു മനുഷ്യൻ ആകാശത്ത് നിന്ന് ഇറങ്ങിവന്നത്രെ.ഇയാൾ ഈ പ്രദേശത്തുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പെട്ടെന്ന് ഒരു ദിവസം പെൺകുട്ടി എന്തോ അസുഖം വന്ന് മരിച്ചു. ഇതിൽ സങ്കടപ്പെട്ട് കരഞ്ഞ ആ വലിയ മനുഷ്യന്‍റെ കണ്ണുനീർ തുള്ളികളാണ് ചോക്ലേറ്റ് കുന്നുകളായി മാറിയെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

വേനൽക്കാലത്ത് ചോക്ലേറ്റ് കുന്ന് സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളാണെത്തുന്നത്.