കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ ഒമ്പതിനകം കേരളത്തിലും ലക്ഷദ്വീപിലും വളരെ കുറഞ്ഞ അളവില്‍ മഴ പെയ്യും. ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴികെ നേരിയ മഴ പെയ്യും. തെക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുമെങ്കിലും പകൽ ചൂട് കുറയില്ല.ഏപ്രില്‍ 6 ന് കേരളത്തില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.