ഡോമിനാര്‍ കുഞ്ഞന്‍ മനംകവരും !

ഡോമിനാര്‍ കുഞ്ഞന്‍ മനംകവരും !

ബജാജ് ഡോമിനാറിന്റെ കുഞ്ഞന്‍ പതിപ്പ് അവതരിപ്പിച്ചു. 250 സിസി എന്‍ജിന്‍ കരുത്തുമായെത്തിയിട്ടുള്ള ഈ ബൈക്കിന് 1.60 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. കെടിഎം ഡ്യൂക്ക് 250-ക്ക് കരുത്തേകുന്ന 248.8 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കുഞ്ഞന്‍ ഡോമിനാറിലും നല്‍കിയിട്ടുള്ളത്. ഡോമിനാറില്‍ ഇത് 27 ബിഎച്ച്പി പവറും 23.5 എന്‍എം ടോര്‍ക്കുമേകും. 30 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കുമാണ് ഡ്യൂക്ക് 250 ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഡോമിനാര്‍ 250-യിലെ ഗിയര്‍ബോക്‌സ്.

വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്‌ക് ബ്രേക്കും ചെയിന്‍ കവറുമാണ് ഈ ബൈക്കിലുള്ളത്.ഡോമിനാല്‍ 400-ലെ ഡിസൈന്‍ ശൈലിയാണ് ഈ കുഞ്ഞന്‍ ഡോമിനാറിലും നല്‍കിയിട്ടുള്ളത്. ബോഡി പാനല്‍സ്, ഹണികോംമ്പ് സ്‌ട്രെക്ചര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എന്നിവ അധിക ഫീച്ചറുകളാണ്.

സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ പുതിയ മോണോഷോക്ക് സസ്‌പെന്‍ഷനാണ് ഈ ബൈക്കില്‍ ഒരുക്കുന്നത്. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷന് പകരം അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനാനുള്ളത്.ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും സ്പോര്‍ട്ടി ഭാവം നല്‍കുന്ന ട്വിന്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും വലിയ പെട്രോള്‍ ടാങ്കും ഡോമിനാര്‍ 400-ന് സമാനമാണ്. കാനിയോന്‍ റെഡ്, വൈന്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഡോമിനാര്‍ 250 എത്തുന്നത്.

സുരക്ഷയൊരുക്കുന്നതിനായി മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലെച്ച് എന്നിവയും ഡോമിനാര്‍ 250-യെ കരുത്തനാക്കുന്നു.

ഡോമിനാല്‍ 250-യുടെ ബുക്കിങ്ങ് മുമ്പ് തന്നെ ബജാജ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിരുന്നു. കെടിഎം ഡ്യുക്ക് 250, ഹോണ്ട സിബിആര്‍ 250, സുസുക്കി ജിക്‌സര്‍ 250, യമഹ എഫ്ഇസഡ്25 എന്നീ ബൈക്കുകളുമായായിരിക്കും ഡോമിനാര്‍ 250 മത്സരിക്കുന്നത്.