'ജീം ബൂം ബാ'യുടെ ട്രെയിലര്‍

അസ്കര്‍ അലി നായകനാകുന്ന 'ജീം ബൂം ബാ'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസഫ് അലിയുടെ സഹോദരനായ അസ്കര്‍ അലി, അഞ്ജു കുര്യന്‍, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍, മോണി കണ്ണമാലി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ അസ്കര്‍ അലി ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രമായാണ് എത്തുന്നത്.