ഫിലിപ്സ് ആൻഡ് ദി മങ്കി പെന്നിൽ നായകനാകേണ്ടിയിരുന്നത് ഈ താര പുത്രൻ ആയിരുന്നു

ഫിലിപ്സ് ആൻഡ് ദി മങ്കി പെന്നിൽ നായകനാകേണ്ടിയിരുന്നത് ഈ താര പുത്രൻ ആയിരുന്നു

തന്റെ മകനെ സിനിമാ നടനായി കാണാന്‍ വലിയ മോഹമുണ്ടെന്ന് മനസ്സ് തുറക്കുകയാണ് സൂപ്പര്‍ താരം ബാബു ആന്റണി ഇപ്പോൾ . ജയസൂര്യ മുഖ്യ കതപാത്രമായി എത്തിയ ഫിലിപ്സ്  ആൻഡ് ദി മങ്കി പെൻ എന്ന സിനിമയില്‍ മകനെ നായകനാകാന്‍ വിളിച്ചിരുന്നുവെന്നും പക്ഷെ അവന് ആത്മവിശ്വാസം കുറവായതിനാൽ  സിനിമയില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ബാബു ആന്റണി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. അഭിനയിക്കാന്‍ മോഹമുണ്ടോ എന്ന് മക്കളോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ മക്കളെ സിനിമാ നടന്മാരായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാബു ആന്റണി ഒരു  അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

'ആര്‍തറിന് ചെറുപ്പത്തില്‍ ഇരുട്ട് വലിയ പേടിയായിരുന്നു.അതുകൊണ്ട് തിയേറ്ററിലൊന്നും സിനിമ കാണാന്‍ പോയിട്ടേയില്ല. തിയേറ്ററില്‍ പോയി ഒരു സിനിമ പോലും കാണും മുന്‍പ് ആര്‍തര്‍ സിനിമയില്‍ അഭിനയിച്ചു. എനിക്കൊപ്പം ഇടുക്കി ഗോള്‍ഡില്‍. അന്നവന് ഏഴ് വയസ്സേയുള്ളൂ.

ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ എന്ന സിനിമയിലെ നായകനാകാന്‍ ആര്‍തറിനെ വിളിച്ചിരുന്നു. പക്ഷേ അവന് കോണ്‍ഫിഡന്‍സില്ലായിരുന്നു. പക്ഷേ അതിലെ പാട്ട് പാടി. അഭിനയിക്കാന്‍ ഇനിയും മോഹമുണ്ടോ എന്നൊന്നും അവരോടൊന്നും ചോദിച്ചിട്ടില്ല. അവര്‍ നടന്മാരായി വരണമെന്ന് എനിക്ക് മോഹമുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ നടക്കട്ടെ'.എന്നായിരുന്നു ബാബു ആന്റണി അഭിമുഖത്തിൽ പറഞ്ഞത്.