ലോക്ഡൗണില്‍ ജോലിയില്ലെന്ന പരാതികള്‍ക്ക് പരിഹാരം

ലോക്ഡൗണില്‍ ജോലിയില്ലെന്ന പരാതികള്‍ക്ക് പരിഹാരം

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ഇന്ത്യയിലേറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.ലോക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ പ്രതിസന്ധിയിലായവര്‍ക്ക് സഹായ ഹസ്തവുമായി 24 എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഗ്രാമപ്രദേശങ്ങളിലടക്കം ശ്രദ്ധേയമാകുന്നു.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ജോലി രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ആപ്പ്24ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ്,പ്ലംബിംഗ്,ഡെലിവറി ബോയ്‌സ്,ഇലക്ട്രീഷ്യന്‍,ബ്യൂട്ടീഷന്‍,എസി മെക്കാനിക്ക്,മറ്റ് മെക്കാനിക്കല്‍ ജോലി തുടങ്ങി എല്ലാ സേവനദാതാക്കള്‍ക്കും തങ്ങളുടെ ജോലി വിവരങ്ങള്‍ കൃത്യമായി ആപ്പിലൂടെ രജിസ്റ്റര്‍ചെയ്യാം.ആവശ്യക്കാര്‍ക്ക് സമയനഷ്ടമില്ലാതെ തന്നെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം.ദാതാക്കള്‍ക്ക് ഒന്നിലധികം സേവനങ്ങള്‍ക്കായും ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം.സര്‍വ്വീസ് ചാര്‍ജ്ജടക്കം വളരെ തുച്ഛമായ തുകയാണ് ആപ് 24 ഉപയോക്താക്കളില്‍ നിന്നീടാക്കുന്നത്.ഹൈപ്പര്‍ ലോക്കല്‍ സര്‍വ്വീസസ് പ്ലാറ്റ്‌ഫോം എന്ന ലേബലോടെയാണ് ആപ്പ് 24 അവതരിപ്പിച്ചിരിക്കുന്നത്.