ബലാത്സം​ഗ കേസ്: അനുരാ​ഗ് കശ്യപിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

ബലാത്സം​ഗ കേസ്: അനുരാ​ഗ് കശ്യപിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

ആറ് വർഷം മുമ്പാണ് അനുരാ​ഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത് സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ലെന്നും പായൽ വ്യക്തമാക്കിയിരുന്നു. 

നടി പായൽ ഘോഷിന്റെ ലൈം​ഗിക ആരോപണം കശ്യപ് നിഷേധിച്ചിരുന്നു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം.  എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി. 

30 കാരിയായ പായൽ ഘോഷ്  തെലു​ങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബം​ഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രം​ഗത്ത് എത്തിയത്.