ലോക സര്‍വകലാശാല മല്‍സരത്തിലും മലയാളത്തിളക്കം; പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അനിറ്റ ജോസഫിനു സ്വര്‍ണം

ലോക സര്‍വകലാശാല മല്‍സരത്തിലും മലയാളത്തിളക്കം; പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അനിറ്റ ജോസഫിനു സ്വര്‍ണം

സ്റ്റോണിയയില്‍ നടക്കുന്ന ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിനു സുവര്‍ണ്ണ തിളക്കം.
കേരള സര്‍വകലാശാല താരമായ അനിറ്റ ജോസഫിനാണ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്.

ആലപ്പുഴ എസ്.ഡി കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അനിറ്റ 47 കിലോ വിഭാഗത്തില്‍ ആകെ 335 കിലോ ഭാരം ഉയര്‍ത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

58 കിലോ വിഭാഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ മിലു ഇമ്മാനുവല്‍ എട്ടാം സ്ഥാനം നേടി. അര്‍ജുന അവാര്‍ഡ് ജേതാവായ പി.ജെ ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ആദ്യമായാണ് ഇന്ത്യ ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്.