രാജ്യത്ത് തീവണ്ടി സര്‍വ്വീസ് ഓഗസ്റ്റ് 12 വരെ റദ്ദാക്കി

രാജ്യത്ത് തീവണ്ടി സര്‍വ്വീസ്  ഓഗസ്റ്റ് 12 വരെ  റദ്ദാക്കി

രാജ്യത്ത് തീവണ്ടി ഗതാഗതം ഉടനെ ഉണ്ടാകില്ലെന്ന് റെയില്‍വെ ബോര്‍ഡ്. സാധാരണ ട്രെയിന്‍ ഗതാഗതം ഓഗസ്റ്റ് 12 വരെ റദ്ദാക്കി. പാസഞ്ചര്‍ സര്‍വീസുകള്‍, മെയില്‍/ എക്‌സ്പ്രസ് തീവണ്ടികള്‍, സബര്‍ബന്‍ സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

എന്നാല്‍, പ്രത്യേക തീവണ്ടികളും രാജധാനി എക്‌സ്പ്രസും സര്‍വീസ് തുടരും. രാജ്യത്ത് കൊറോണവൈറസ് മഹാമാരി വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം ഓഗസ്റ്റ് 12 വരെ റദ്ദാക്കിയത്.