"രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസിന് നില്‍ക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകന്‍ നീയാണോ കുഞ്ഞേ ?" ആരാധകരേറ്റെടുത്ത് അജുവിന്റെ ട്രോൾ

"രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസിന് നില്‍ക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകന്‍ നീയാണോ കുഞ്ഞേ ?" ആരാധകരേറ്റെടുത്ത് അജുവിന്റെ ട്രോൾ

അജു വർഗീസ് കമലയ്ക്ക് ശേഷം വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫെണ്ടസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

സംവിധായകന്‍ അരുണ്‍ ചന്തു സാജന്‍ ബേക്കറിക്ക് മുന്‍പ് സായാഹ്നവാര്‍ത്തകള്‍ എന്നൊരു ചിത്രവും സംവിധാനം ചെയ്തിരുന്നു . ഗോകുല്‍ സുരേഷ് നായകനായി എത്തിയ ഈ ചിത്രം പക്ഷെ തിയറ്ററുകളില്‍ ഇതുവരെ എത്തിയിരുന്നില്ല.ഇപ്പോള്‍ സാജന്‍ ബേക്കറിയും സായാഹ്നവാര്‍ത്തകളും ഏകദേശം ഒരേസമയം തിയറ്ററുകളില്‍ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ .

ഇത് സംബന്ധിച്ച്‌ അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു രസകരമായ ട്രോൾ  പോസ്റ്റ് ചെയതിരുന്നു  "രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസിന് നില്‍ക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകന്‍ നീയാണോ കുഞ്ഞേ ?" എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. അജുവർഗീസിന്റെ ഈ ട്രോളിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയ്ക്ക് മുന്നിൽ എത്തിയ്ക്കാൻ സാധിച്ച അജുവർഗീസിന്റെ പുതിയ ചിത്രവും അത്രമാത്രം രസകരമാകും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ.