നാച്വറല്‍ ലുക്കില്‍ തിളക്കം കിട്ടാന്‍ ഇത് സാനിയയുടെ ട്രിക്ക്‌

നാച്വറല്‍ ലുക്കില്‍ തിളക്കം കിട്ടാന്‍ ഇത് സാനിയയുടെ ട്രിക്ക്‌

മലയാള സിനിമയില്‍ സ്റ്റൈലിഷ്-ഫാഷന്‍ ബ്യൂട്ടി താരമായിട്ടാണ് സാനിയ ഇയ്യപ്പന്‍ അറിയ്‌പ്പെടുന്നത്.ബോള്‍ഡ് ലുക്കില്‍ സോഷ്യല്‍മീഡിയയില്‍ ആരാധകരെ സ്വന്തമാക്കിയ സാനിയ തന്റെ ചര്‍മ്മത്തിന്റെ രഹസ്യം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നു.പ്രകൃതി ദത്തമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് എങ്ങനെ ചര്‍മ്മം തിളക്കമുള്ളതാക്കാം എന്നതാണ് സാനിയ പങ്കുവെച്ച വീഡിയോ

മുട്ടയുടെ വെള്ള,നാരങ്ങ,കറ്റാര്‍ വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി ക്ലെന്‍സ് ചെയ്യുന്നു.കണ്ണിനടയിലെ കറുപ്പകറ്റാനും മുഖക്കുരു മാറാനും നിറം വെയ്ക്കാനും ഇത് സഹായിക്കും.ഇതിനു ശേഷം അരിപ്പൊടിയും പഞ്ചസാരയും തൈരും ചെര്‍ത്ത സ്‌ക്രബ് ഉപയോഗിക്കുന്നു.15 മിനുട്ടിനുശേഷം ഇത് കഴുകികളയാം.ഒടുവില്‍ തൈര് -ചെറുനാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന് ഫെയ്‌സ് പാക്ക് മുഖത്ത് അപ്ലൈ ചെയ്യുന്നു.

 

ഇത് എല്ലാ ചര്‍മ്മക്കാര്ക്കും അനുയോജ്യമാകുമെന്ന് ഉറപ്പില്ലെന്ന് അറിയിച്ചുകൊണ്ടാണ് സാനിയയുടെ വീഡിയോ