പിങ്ക് സാരിയിൽ തിളങ്ങിയ പ്രിയങ്ക

പിങ്ക് സാരിയിൽ തിളങ്ങിയ പ്രിയങ്ക
പിങ്ക് സാരിയിൽ തിളങ്ങിയ പ്രിയങ്ക

പിങ്ക് സാരിയിൽ മനോഹരിയായ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടർണറും പോപ്പ് താരം ജോ ജോൻസും ഫ്രാൻസിൽ വീണ്ടും വിവാഹിതരായിരുന്നു. പ്രിയങ്കയുടെ ഭ‍ർത്താവ് നിക് ജൊനാസിൻ്റെ മൂത്ത സഹോദരനാണ് ജോ ജോനാസ്. എന്തായിലും സിസ്റ്റർ - ഇൻ - ലോ ആയി പ്രിയങ്ക ഏവരുടേയും ശ്രദ്ധ കവരുകയായിരുന്നു. 


ഇളം പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ദേശി ലുക്കിലാണ് പ്രിയങ്ക വിവാഹത്തിന് തിളങ്ങിയത്. ഡീപ് നെക്ക് സ്ലീവ് ലെസ് ബ്ലൗസ് ഡിസൈൻ ആണ് തിരഞ്ഞെടുത്തത്. കറുത്ത സ്യൂട്ടും കോട്ടുമായിരുന്നു നിക്ക് ധരിച്ചിരുന്നത്. സബ്യസാചി ഡിസൈനറാണ് പ്രിയങ്കയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 
 

ഇന്ത്യൻ സെലിബ്രിറ്റികളുടെ സാരി ലെഹങ്ക എന്നിവയ്ക്ക് പുറകിൽ സബ്യസാചിയുടെ കരവിരുത് കാണാം. ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക് സാരി ഉടുക്കാനറിയില്ലെങ്കില്‍ നാണക്കേടാണെന്നാണ് സബ്യസാചി മുഖര്‍ജിയുടെ പൊതുവെയുള്ള അഭിപ്രായം. സാരി മാത്രമല്ല, സബ്യസാചിയുടെ ഡിസൈനുകളെല്ലാം തരംഗമാണ് 
കുടുംബാംഗങ്ങൾക്കുമൊപ്പം നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദീര്‍ഘനാളുകളായി ജോ ജോനാസും സോഫിയും പ്രണയത്തിലായിരുന്നു. നികിന്റെ വിവാഹത്തിന് ശേഷം വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.