കേരളത്തിൽ കുടുങ്ങിയ 177 പെൺകുട്ടികളെ നാട്ടിലെത്തിച്ച് സോനു സൂദ്

കേരളത്തിൽ കുടുങ്ങിയ 177 പെൺകുട്ടികളെ നാട്ടിലെത്തിച്ച് സോനു സൂദ്

ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് നടൻ സോനു സൂദ്. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് ഏർപ്പെടുത്തിയതിന് പിന്നാലെ കേരളത്തിൽ കുടുങ്ങിയ ഒഡീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് താരം.

കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി പൂട്ടുകയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ഇവർ കേരളത്തിൽ കുടുങ്ങുകയും ചെയ്തു.

സംഭവം അറിഞ്ഞതോടെ ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനമെത്തി ഇവരെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിൽ എത്തിച്ചു. ലോക്ക് ഡൗൺ തുടരുന്നതിനാൽ റോഡ് മാർഗം കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് വ്യോമ മാർഗം സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും എല്ലാവരെയും വീടുകളിൽ എത്തിക്കാനുള്ള ബസുകളും ഏർപ്പാടാക്കിയിരുന്നു.