റൈഡിനെ ഒളിഞ്ഞ് ആക്രമിച്ച വിജയ്‌യുടെ മാസ്റ്റര്‍ പ്രസംഗം

റൈഡിനെ ഒളിഞ്ഞ് ആക്രമിച്ച വിജയ്‌യുടെ മാസ്റ്റര്‍ പ്രസംഗം

തമിഴ് സൂപ്പര്‍ താരം വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍  കൊറോണ വൈറസ് മുന്‍ കരുതലിനെ തുടര്‍ന്ന് ആരാധകരില്ലാതെ ഒരു സ്വകാര്യ ചടങ്ങായിട്ടാണ് ഗാനങ്ങള്‍ പുറത്തുവിട്ടത്. കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ചായിരുന്നു നടന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ നടത്തിയ റെയ്ഡും ക്ലീന്‍ ചിറ്റ് നല്‍കലിനും ശേഷം താരം പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയും കൂടിയായിരുന്നു മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്.

ആരാധകര്‍ക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് താരം പ്രസംഗം ആരംഭിച്ചത്.

പരോക്ഷമായി റെയ്ഡിനെ പരിഹസിക്കാനും താരം മറന്നില്ല. ഇപ്പോഴത്തെ ദളപതി വിജയ് ഇരുപത് വര്‍ഷം മുമ്പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ജീവിച്ചിരുന്ന ജീവിതമായിരിക്കും ആവശ്യപ്പെടുകയെന്നായിരുന്നു വിജയ് പറഞ്ഞത് അന്ന് സമാധത്തോടെയായിരുന്നു ഇരുന്നത്. റെയ്ഡുകളൊന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞു.യമങ്ങള്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും ആരുടെയും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും വിജയ് പറഞ്ഞു.

തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താന്‍ ഡ്രസ് ചെയ്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. കറുത്ത ഡ്രസ് ധരിച്ചായിരുന്നു വിജയ് ചടങ്ങിനെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിനു വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.