ഇന്ത്യയില്‍ ആരും പോകാത്ത ചില കിടിലന്‍ സ്ഥലങ്ങള്‍.ഉടന്‍ ഒരു യാത്രയ്‌ക്കൊരുങ്ങിക്കോ

ഇന്ത്യയില്‍ ആരും പോകാത്ത ചില കിടിലന്‍ സ്ഥലങ്ങള്‍.ഉടന്‍ ഒരു യാത്രയ്‌ക്കൊരുങ്ങിക്കോ

നമ്മുടെ സ്വന്തം ഇന്ത്യയില്‍ അധികം ആരും അറിയാത്ത മറഞ്ഞിരിക്കുന്ന സാഹസിക യാത്രികരെ പ്രലോഭിപ്പിക്കുന്ന ചിലയിടങ്ങളുണ്ട്.അഞ്ച് ഞെട്ടിപ്പിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലൊന്നില്‍ പോലും ഒരു പക്ഷെ നിങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകില്ല.അധികം വൈകേണ്ട ബാഗ് പായ്ക്ക് ചെയ്ത് വെച്ച് വായിക്കാം...

ഗള്‍ഫ് ഓഫ് മാന്നാര്‍

മാന്നാര്‍ മത്തായി സ്പീക്കിംഗിലെ മാന്നാര്‍ അല്ല ഇത് തമിഴ്‌നാട് സംസ്ഥാനത്തിലെ മാന്നാര്‍.ഒറ്റ നോട്ടത്തില്‍ മാലി ദ്വീപിനെ പോലെ തോന്നുന്ന ഈ മനോഹര പ്രദേശം നമ്മുടെ രാജ്യത്താണെന്ന് വിശ്വസിക്കാന്‍ പ്രയാസം തന്നെ.നീലവിരിച്ച ആകാശം ആ നിറത്തില്‍ അലയടിക്കുന്ന കടലിന് നടുവില്‍ ഒരു ദ്വീപ്,ആള്‍ത്തിരക്കില്ലാത്ത അപൂര്‍വ്വം ബീച്ചുകളിലൊന്ന്.തിമിംലങ്ങളും കടലാമകളും ഒപ്പം ഡോള്‍ഫിനുകളും ഒന്നിച്ചെത്തുന്ന അത്യപൂര്‍വ്വ കാഴ്ചകള്‍ ഇവിടെത്തിയാല്‍ കാണാം.കടല്‍ജീവികളുടെ ദേശീയ പാര്‍ക്ക് കൂടിയാണ് സംരക്ഷിത മേഖലയായ ഗള്‍ഫ് ഓഫ് മാന്നാര്‍.പവിഴ പുറ്റുകള്‍ നിറഞ്ഞ 21 ചെറു ദ്വീപുകളുടെ കൂട്ടങ്ങള്‍ ചേരുന്നതിനാലാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേര് ലഭിക്കുന്നത്.

മെക്കലോഡ്ഗന്‍ജ്

പ്രകൃതി ഒരു പക്ഷെ ഏറ്റവും സുന്ദരിയായിരിക്കുന്നത് മെക്കലോഡ് ഗന്‍ജിലായിരിക്കും.നക്ഷ്ത്രങ്ങള്‍ക്കിടയില്‍ ആകാശത്തെ നോക്കി ചെലവിടാന്‍ ഇതിലും മികച്ചയിടമില്ല.ഹിമാലന്‍ താഴ്വവാരങ്ങളുടെ സ്പര്‍ശനമേറ്റ് യാത്രക്കാര്‍ക്ക് ഉറങ്ങാം.ഹിമാചല്‍ പ്രദേശിലാണ് മെക്കലോഡ്ഗന്‍ജ്.ടിബറ്റന്‍ ജനതഒരുപാടുള്ള ഇവിടെ ലിറ്റില്‍ ലാസാ അറിയപ്പെടുന്നത്.ധര്‍മ്മശാലയിലെത്തുന്ന സാഹസികര്‍ മെക്കലോഡ്ഗന്‍ജിലും ട്രക്കിംങ്ങിനായെത്താറുണ്ട്.

പഠാന്‍

ഗുജറാത്തിന്റെ സാംസ്‌കാരിക തനിമ ഉറങ്ങുന്ന നഗരമാണ് പഠാന്‍.സരസ്വതി നദിക്കരയില്‍ കൂറ്റന്‍ കോട്ടയുടെ സൗന്ദര്യത്തില്‍ ഉറങ്ങുന്ന നഗരമാണിത്..ഗുജറാത്ത് കാണാനെത്തുന്ന പലരും മനസിലാക്കാത്ത,സന്ദര്‍ശിക്കാത്തയിടമായി ഇത് മാറി.ചുമരുകളിലൊരുപാട് കഥകള്‍ കോറിയിട്ട ഇവിടേക്ക് ഒരു അവധിക്കാല യാത്രവന്നാല്‍ ഒരിക്കലും മറക്കാത്ത രാജാക്കന്മാരുടെ പ്രൗഢ സാമ്രാജ്യത്തിന്റെ പഴങ്കഥകള്‍ കേള്‍ക്കാം.

സിജു കേവ്‌സ്

ഒരല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മാത്രെ മറഞ്ഞിരിക്കുന്നയിടമാണ് സിജു കേവ്‌സ്.ഉയരമേറിയ പാറക്കെട്ടുകള്‍ കൃത്യമായ ആകൃതിയില്‍ പണിതീര്‍ത്തതു പോലെ കാണുന്നു.പിന്നെ ഇരുട്ടും ഒരു മെക്‌സിക്കന്‍ ഗുഹകളെ കുറിച്ചൊക്കെ കേട്ടിട്ടുള്ളവര്‍ക്ക് കൗതുകമാകും നമ്മുടെ രാജ്യത്ത് മേഘാലയില്‍ ഇത്തരത്തില്‍ ഒരു ഗുഹയുണ്ടോയെന്ന്.

ഉനകൊട്ടി 


99,99,999 വിഗ്രഹങ്ങള്‍, എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവരൂപങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ കൈലാഷഗറിലാണ് ഉനകൊട്ടി സ്ഥിതിചെയ്യുന്നത്.ഉനകൊട്ടി എന്ന ബംഗാളി വാക്കിന് ഒരുകോടിക്ക് ഒന്ന് കുറവെന്നാണ് അര്‍ത്ഥം.ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്