8 വയസില്‍ കുങ് ഫു, കരാട്ടെ കിംഗ്‌ ;ഇത് ലോകത്തിലെ ഏറ്റവും ശക്തനായ കുട്ടി !

8 വയസില്‍ കുങ് ഫു, കരാട്ടെ കിംഗ്‌ ;ഇത് ലോകത്തിലെ ഏറ്റവും ശക്തനായ കുട്ടി !

ലോകത്തിലെ ഏറ്റവും ശക്തനായ കുട്ടി എന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന കുട്ടിയെ കുറിച്ചറിയാമോ ?ജപ്പാന്‍ സ്വദേശിയായ റുസെയ് ഇമായെ കണ്ടാല്‍ ഒരു കൊച്ചു ബ്രൂസ്ലിയായി തോന്നാം...സോഷ്യല്‍ മീഡിയയില്‍ താരമായ ഈ കുട്ടി ബ്രൂസ്ലിയെ കുറിച്ചറിയാം...

വെറും എട്ട് വയസില്‍ തന്നെ സിക്‌സ് പാക്ക് സ്വന്തമാക്കിയ ഒരു കൊച്ചു മിടുക്കനാണ്  ജപ്പാന്‍ സ്വദേശിയായ റുസെയ് ഇമായ്.സിക്‌സ് പാക്ക് മാത്രമല്ല കുങ് ഫൂവും കരാട്ടെയും നല്ല വഴങ്ങും ഈ കൊച്ചു  മിടുക്കന്. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ശക്തനായ കുട്ടിയെന്നാണ് ഇവന്‍ അറിയപ്പെടുന്നത്. റുസെയ് ഇമായെ ലോകത്തെ ശക്തനായ കുട്ടിയാകാന്‍ കാരണം എന്താണെന്ന്  കേട്ടാല്‍ നമ്മള്‍ ഞെട്ടും.ഒരു വയസ് മുതല്‍ തന്നെ ഇമായ് ഭക്ഷണം കഴിക്കാനും വാശി പിടിക്കുമ്പോഴുമൊക്കെ മാതാപിതാക്കള്‍  ബ്രൂസ്ലിയുടെ വിഡിയോകള്‍ കാണിച്ചു കൊടുക്കുമായിരുന്നു. ആദ്യമൊക്കെ കുഞ്ഞ് ഇമായ് ഈ വിഡിയോകള്‍ കണ്ട് അദ്ഭുതപ്പെട്ട് ഇരിക്കാറായിരുന്നു പതിവ്. എന്നാല്‍ വളരുന്തോറും അവന്‍ ബ്രൂസ്ലി കാണിക്കുന്ന ശാരീരിക ചലനങ്ങള്‍ അനുകരിക്കാന്‍ തുടങ്ങി. 

കുട്ടിക്കാലം മുതക്കെ ബ്രൂസ്‌ലിയെ അനുകരിക്കാനും വര്‍ക്കൗട്ട് ചെയ്യാനുമായിരുന്നു റുസേക്ക് ഇഷ്ടം.ആയോധനകലകളോടുള്ള പ്രിയം ജന്മനാ കിട്ടിയതാണെന്നാണ് അമ്മ പറയുന്നത്.ഇമായ്ക്ക് നാല് വയസായപ്പോള്‍ മാതാപിതാക്കള്‍ അവന് ആയോധന കലകളില്‍ പരിശീലനം പുഷപ്പും ക്രഞ്ചസും പുള്ളപ്പും ബര്‍ഫിയുമെല്ലാം ഇവന്‍ നാളുകള്‍ കൊണ്ട് തന്നെ സ്വായത്തമാക്കി.കുങ് ഫു, കരാട്ടെ, എന്നിവയില്‍ ഇമായ് ഒരു പോലെ പരിശീലനം നേടിക്കഴിഞ്ഞു.    ബ്രൂസ് ലീയെ പോലെയാകണം എന്ന ആഗ്രഹം മൂലമാണ് താനിതെല്ലാം പഠിച്ചതെന്നാണ് ഇമായ് പറയുന്നത്. 

റുസെയ് ഇമായെ ബ്രൂസ് ലീയുടെ അക്ഷന്‍സ് അനുകരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും താരങ്കമാണ്.ജൂനിയര്‍ ബ്രൂസ് ലീ എന്നാണ് ആളുകള്‍ ഇവനെ വിളിയ്ക്കുന്നത്. ദിവസവും സ്‌കൂളില്‍ പോകുന്നതിനു മുന്‍പായി നാലു മണിക്കൂര്‍ ഇമായ് വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. സ്കൂളില്‍ നിന്ന് തിരിച്ചെത്തിയാല്‍ രണ്ട് മണിക്കൂർ കിക്കുകളും നഞ്ചുക് പരിശീലനവും ചെയ്യുമെന്നും റുസെയുടെ പിതാവ് പറയുന്നു.ഒരു കൈകൊണ്ടുള്ള പ്രസ്സ് അപ്പുകൾ, മുഷ്ടിയിൽ നടക്കുക, പുൾ അപ്പുകൾ, ഫോർവേഡ് ഫ്ലിപ്പുകൾ എന്നിവ റുസെയുടെ ശേഖരത്തിലെ ചില നീക്കങ്ങൾ മാത്രമാണ്